എക്‌സൈസ് കസ്റ്റഡിയില്‍ പ്രതി മര്‍ദ്ദനമേറ്റു മരിച്ച സംഭവം: മൂന്നു ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 7, 2019

എക്‌സൈസ് കസ്റ്റഡിയില്‍ പ്രതി മര്‍ദ്ദനമേറ്റു മരിച്ച സംഭവം: മൂന്നു ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

തൃശൂര്‍: കഞ്ചാവുമായി പിടിയിലായ പ്രതി എക്‌സൈസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റു മരിച്ച സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ ജബ്ബാര്‍, അനൂപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ നിധിന്‍ മാധവ് എന്നിവരെയാണ് പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

രണ്ടു കിലോ കഞ്ചാവുമായി എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷ്യല്‍ സ്്വകാഡ് ഈ മാസം ഒന്നിന് പിടികൂടിയ പ്രതി മലപ്പുറം തിരൂര്‍ കൈമലശേരി തൃപ്പംകോട് കരുമത്തില്‍ രഞ്ജിത് കുമാര്‍ (40) ആണ് എക്‌സൈസ് വാഹനത്തില്‍ വച്ച് മരണപ്പെട്ടത്. ഗുരുവായൂരില്‍ നിന്ന് അറസ്റ്റു ചെയ്ത് തൃശൂരിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. അപസ്മാര ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് അബോധാവസ്ഥയിലായ പ്രതിയെ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നുവെന്നാണ് എക്‌സൈസ് പറയുന്നത്.

സ്ഥിരം കഞ്ചാവ് കേസില്‍ പ്രതിയാണ് മരിച്ച രഞ്ജിത് കുമാര്‍. ഗുരുവായൂര്‍ മേഖലയില്‍ ഇയാള്‍ കഞ്ചാവ് വില്‍ക്കുന്ന വിവരം അറിഞ്ഞാണ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. മുന്‍പും ഇതേ സംഘം നാലു കിലോ കഞ്ചാവുമായി രഞ്ജിത്തിനെ പിടികൂടിയിട്ടുണ്ട്.



from mangalam.com https://ift.tt/2Mq9Yc3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages