കൂടത്തായി മരണ പരമ്പര : ജോളിക്കെതിരെ ഭര്‍ത്താവ് ഷാജു , ഗര്‍ഭഛിദ്രം നടത്തിയതായി അറിവില്ല , സിലിക്ക് ഒരുമിച്ച് അന്ത്യചുംബനം നല്‍കിയത് ജോളിയുടെ തന്ത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 7, 2019

കൂടത്തായി മരണ പരമ്പര : ജോളിക്കെതിരെ ഭര്‍ത്താവ് ഷാജു , ഗര്‍ഭഛിദ്രം നടത്തിയതായി അറിവില്ല , സിലിക്ക് ഒരുമിച്ച് അന്ത്യചുംബനം നല്‍കിയത് ജോളിയുടെ തന്ത്രം

കോഴിക്കോട് : കൂടത്തായി കൂട്ടകൊലപാതക കേസില്‍ അറസ്റ്റിലായ ജോളിക്കെതിരെ ഭര്‍ത്താവ് ഷാജു. ജോളിയെ വിവാഹം ചെയ്യാന്‍ സിലിയുടെ സഹോദരന്‍ പ്രേരിപ്പിച്ചിരുന്നു. തന്റെ ഭാര്യ മരിച്ച് ആറു മാസം കഴിഞ്ഞപ്പോള്‍ മുതല്‍ ജോളിയും വിവാഹത്തിനായി ശ്രമം നടത്തി.

എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞേ സാധിക്കൂ എന്ന് താന്‍ പറഞ്ഞു. പിഞ്ചു കുഞ്ഞായതിനാലാണ് പോസ്റ്റുമോര്‍ട്ടത്തിനു വിസമ്മതിച്ചത്. ജോളിയുടെ ഉന്നതബന്ധങ്ങള്‍ പലരില്‍ നിന്നായി കേട്ടിരുന്നു. എന്നാല്‍ ഇക്കാര്യം ജോളിയോടു സംസാരിച്ചിട്ടില്ല. ജോളിയുടെ മൊബൈില്‍ റോയിയുടെ ഫോട്ടോ സേവ് ചെയ്തിരുന്നു.

ഗര്‍ഭഛിദ്രം നടത്തിയതായി അറിവില്ല. മൂന്നു തവണ ഗൈനക് സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരുമിച്ച് ഡോക്ടറെ കണ്ടിട്ടുണ്ട്. ശാരീരികപ്രശ്‌നങ്ങള്‍ കാരണമാണെന്നാണ് ജോളി പറഞ്ഞത്. ഡോക്ടറുടെ മുറിയിലേക്ക് പ്രവേശിക്കാതെ താന്‍ പുറത്തിരുന്നു. വ്യക്തിഹത്യ നടത്താന്‍ താല്‍പര്യമില്ല.

ജോളി പ്രാര്‍ഥനകളിലും കുര്‍ബാനകളിലും പങ്കെടുക്കുമായിരുന്നു. താനും കൂടെപ്പോകാറുണ്ട്. തന്നെ വിവാഹം കഴിക്കാന്‍ നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു. സിലിക്ക് ഒരുമിച്ച് അന്ത്യചുംബനം നല്‍കിയത്. ജോളിയുടെ തന്ത്രമായിരുന്നു. ജോളി കാട്ടിയത് അപമര്യാദയാണ്.

താനുമായുളള ഫോട്ടോ വിവാഹത്തിനുളള തറക്കല്ലിടലായിരുന്നു. അപായപ്പെടുത്തുമെന്ന ആശങ്ക കൊണ്ടാണ് ജോളിയുടെ ബന്ധങ്ങള്‍ അന്വേഷിക്കാതിരുന്നത്. ജോളിക്ക് സ്വത്തല്ലാതെ മറ്റുതാല്‍പര്യങ്ങളൊന്നും കാണില്ലെന്നും ഷാജു പറഞ്ഞു.

കൂടത്തായി മരണ പരമ്പരയുടെ അന്വേഷണം ജോളിയുടെ ജന്മനാടായ ഇടുക്കിയിലേക്കും വ്യാപിപ്പിച്ച് അന്വേഷണ സംഘം. മാതാപിതാക്കളും സഹോദരങ്ങളും കൊലപാതകത്തിന് സഹായിച്ചോ എന്ന് പരിശോധിച്ച് വരികയാണ്.

ഇടുക്കി കട്ടപ്പന വാഴവരയിലെ ചോറ്റയില്‍ തറവാട്ടുവീട്ടിലാണ് ജോളി വളര്‍ന്നത്. നാലു വര്‍ഷം മുന്‍പ് ഏലത്തോട്ടത്തിനു നടുവിലെ ഈ വീട്ടില്‍ നിന്ന് ജോളിയുടെ മാതാപിതാക്കളും സഹോദരങ്ങളും കട്ടപ്പനയിലെ വീട്ടിലേക്കു മാറി.

ആറു മക്കളില്‍ അഞ്ചാമത്തെ മകളാണ് ജോളി. കേസില്‍ ജോളിയുടെ കട്ടപ്പനയിലുളള സഹോദരങ്ങളുടെയും, ഇടുക്കി രാജകുമാരിയിലുളള സഹോദരി ഭര്‍ത്താവിന്റെയുമെല്ലാം പങ്കിനെപ്പറ്റി അന്വേഷണം പുരോഗമിക്കുകയാണ്. വരും ദിവസങ്ങളില്‍ ഇവരെ ചോദ്യം ചെയ്യും. തുടര്‍ മരണങ്ങളില്‍ സംശയം തോന്നിട്ടില്ലെന്നും, മകള്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നു മകള്‍ പറഞ്ഞിരുന്നെന്നും ജോളിയുടെ പിതാവ് ജോസഫ് പറഞ്ഞു.

രണ്ട് മാസംമുമ്പ് ജോളി അനുജന്‍ നോബിയുമൊത്ത് വാഴവരയിലെ തറവാട്ടിലും ഏലത്തോട്ടത്തിലും സന്ദര്‍ശിച്ചിരുന്നു. കട്ടപ്പനയിലെ പ്രബല കുടുംബത്തിലെ അംഗമായ ജോളിക്ക് കുറ്റകൃത്യത്തിന് സ്വന്തം കുടുംബത്തിന്റെയും പിന്തുണ ഉണ്ടായിരുന്നോ എന്ന് ഇനിയും വ്യക്തമാകേണ്ടിരിക്കുന്നു.



from mangalam.com https://ift.tt/2AT5VQm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages