ദുരിതപ്പെയ്ത്തിനിടെ മലയാളിക്ക് ഭാഗ്യദേവതയുടെ കടാക്ഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 22, 2019

ദുരിതപ്പെയ്ത്തിനിടെ മലയാളിക്ക് ഭാഗ്യദേവതയുടെ കടാക്ഷം

ദുബായ്: സാമ്പത്തിക ബുദ്ധിമുട്ടുകളിൽ അകപ്പെട്ട് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളിക്ക് ഭാഗ്യദേവതയുടെ കടാക്ഷം. 35 വർഷമായി യു.എ.ഇ.യിലുള്ള തിരുവനന്തപുരം സ്വദേശി കമലാസനൻ നാടാർ വാസുവിനെയാണ് അപ്രതീക്ഷിതമായി ഭാഗ്യം തേടിയെത്തിയത്. ചൊവ്വാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഏഴുകോടി രൂപയാണ്(10 ലക്ഷം യു.എസ്. ഡോളർ) ഈ അമ്പത്തിയാറുകാരൻ നേടിയത്. സുഹൃത്ത് പ്രസാദുമായിചേർന്നാണ് കഴിഞ്ഞ സെപ്റ്റംബറിൽ നാട്ടിലേക്കു പോകുമ്പോൾ കമലാസനൻ നറുക്കെടുപ്പുകൂപ്പണെടുത്തത്. നേരത്തെ കമലാസനന്റെകൂടെ ജോലി ചെയ്തിരുന്നയാളാണ് പ്രസാദ്. ദുബായിൽ സ്റ്റീൽ ഫാബ്രിക്കേഷൻ ബിസിനസ് നടത്തിവരികയായിരുന്നു കമലാസനൻ. 2018 ജനുവരിയിൽ ബിസിനസ് തകർച്ചയ്ക്കുശേഷം വലിയ കടബാധ്യതയിലായിരുന്നു. കേരളത്തിലേക്ക് മടങ്ങാനുള്ള ആലോചനയ്ക്കിടെയാണ് ചൊവ്വാഴ്ച രാവിലെ നറുക്കെടുപ്പ് കഴിഞ്ഞയുടൻ അധികൃതരുടെ ഫോൺവിളിയെത്തിയത്. ഉടൻതന്നെ പ്രസാദിനെയും വിവരമറിയിച്ചു. ലഭിച്ച സമ്മാനത്തുക പ്രസാദുമായി തുല്യമായി വീതിച്ചെടുക്കുമെന്നും ബിസിനസിലെ ബാധ്യതകൾ തീർക്കുമെന്നും കമലാസനൻ പറഞ്ഞു. കസാഖ്‌സ്താൻ സ്വദേശി ഖുസൈൻ യെറംഷെവിനും മറ്റൊരു നറുക്കെടുപ്പിൽ 10 ലക്ഷം യു.എസ്. ഡോളർ സമ്മാനം ലഭിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2oVGMST
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages