ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കുല്‍ഗാം ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി പരിക്കേറ്റിട്ടുണ്ട്. ആക്രമിക്കപ്പെട്ടവര്‍ എല്ലാവരും കശ്മീരിന് പുറത്തുനിന്നുള്ളവരാണെന്നാണ് പോലീസ് വ്യക്തമാക്കിയത്.
പശ്ചിമ ബംഗാളിലെ മുര്‍സിദാബാദ് ജില്ലയിലെ സാഗര്‍ദിഗി പ്രദേശത്തുനിന്നുള്ള തൊഴിലാളികളാണ് കൊല്ലപ്പെട്ടത് എന്ന് കശ്മീരി പോലീസ് പറഞ്ഞു. ഇവര്‍ താമസിച്ചിരുന്ന വീട്ടിലേക്ക് ആയുദ്ധധാരികളായ ഭീകരര്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ട മൂന്നു പേരെ തിരിച്ചറിഞ്ഞു. ഷെയ്ഖ് കമറുദീന്‍, ഷെയ്ഖ് മുഹമ്മദ് റഫീഖ്, ഷെയ്ഖ് മുര്‍ന്‍സുളിന്‍ എന്നിവരാണ് കൊല്ലപ്പെട്ടവര്‍.
In #Kulgam terrorists have killed five civilians. Police is on the spot. Information is preliminary in nature .@JmuKmrPolice— Kashmir Zone Police (@KashmirPolice) October 29, 2019
അനന്ത്‌നാഗ് ജില്ലയില്‍ ട്രക്ക് ഡ്രൈവര്‍ വെടിയേറ്റ് കൊല്ലപ്പെട്ട തിന് പിന്നാലെയാണ് വീണ്ടും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത്.
കൊല്ലപ്പെട്ട തൊഴിലാളികളുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി. ''കശ്മീരിലുണ്ടായ അതിക്രൂരമായ കൊലപാതകങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ് ആക്രമണത്തില്‍ അഞ്ച് മുര്‍സിദാബാദ് സ്വദേശികള്‍ക്ക് ജീവന്‍ നഷ്ടമായി. കൊല്ലപ്പെട്ടവരുടെ കുടുംബത്തോട് ആശ്വാസവാക്കുകള്‍ പറഞ്ഞത് കൊണ്ട് ദുഖം മാറില്ല. ദുഖകരമായ സാഹചര്യത്തില്‍ കുടുംബത്തിന് വേണ്ടിയുള്ള എല്ലാ സഹായവും ചെയ്യുമെന്നും'' ബാനര്‍ജി ട്വിറ്റ് ചെയ്തു.
from mangalam.com https://ift.tt/2BSH1Rn
via IFTTT
No comments:
Post a Comment