പെന്‍ഷന്‍ തുക കൂട്ടിയതും കൂടുതല്‍ പേര്‍ക്ക് നല്‍കുന്നതും എല്‍ഡിഎഫ് സര്‍ക്കാര്‍; ജനക്ഷേമം ജാതിയും മതവും നോക്കിയല്ല ചെയ്യുന്നത് ; എന്‍എസ്എസിന്റെ ശരിദൂരത്തിന് മുഖ്യമന്ത്രിയുടെ മറുപടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 18, 2019

പെന്‍ഷന്‍ തുക കൂട്ടിയതും കൂടുതല്‍ പേര്‍ക്ക് നല്‍കുന്നതും എല്‍ഡിഎഫ് സര്‍ക്കാര്‍; ജനക്ഷേമം ജാതിയും മതവും നോക്കിയല്ല ചെയ്യുന്നത് ; എന്‍എസ്എസിന്റെ ശരിദൂരത്തിന് മുഖ്യമന്ത്രിയുടെ മറുപടി

അരൂര്‍: ജാതിയോ മതമോ പറഞ്ഞല്ല സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സേവനം ചെയ്തതെന്നും പെന്‍ഷന്‍ പോലെയുള്ള കാര്യങ്ങളുടെ തുക കൂട്ടിയതും നല്‍കുന്നതും അര്‍ഹത മാത്രം നോക്കിയാണെന്നും മുഖ്യമന്ത്രി. സേവന സന്നദ്ധമായ കാര്യങ്ങളില്‍ മതമോ ജാതിയോ മുന്നണിയോ നോക്കി ആരേയും മാറ്റി നിര്‍ത്തിയിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. അരൂരില്‍ മനു സി പുളിക്കന്റെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് എന്‍എസ്എസിന് പരോക്ഷമായി മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

സര്‍ക്കാരിന്റെ വികസനങ്ങള്‍ ഓരോന്നും എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി ഇടതു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടു തേടിയത്്. വോട്ടു ചെയ്യുന്നവര്‍ ചിന്തിക്കുന്നവരാണ്. അത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ടതാണെന്നും സര്‍ക്കാരിന്റെ ആനുകൂല്യം നേടുന്നവരോട് വോട്ടു ചെയ്യരുതെന്ന് പറയുന്നത് അവര്‍ക്ക് മനോവിഷമം ഉണ്ടാക്കുമെന്നും പറഞ്ഞു. പത്തുലക്ഷം പേര്‍ക്കാണ് സര്‍ക്കാര്‍ പുതിയതായി പെന്‍ഷന്‍ നല്‍കിയത്. ഇതില്‍ അര്‍ഹത മാത്രമേ നോക്കിയുള്ളൂ. ആരുടേയും ജാതിയോ മതമോ നോക്കിയിട്ടില്ല.

മുമ്പ് 600 രൂപ വീതം നല്‍കിയിരുന്ന പെന്‍ഷന്‍ ഇപ്പോള്‍ നേരെ ഇരട്ടിയാക്കിയിട്ടുണ്ട്. അര്‍ഹത നോക്കിയാണ് 600 ല്‍ നിന്നും 1200 ആക്കി പെന്‍ഷന്‍ കൂട്ടിയത്്. യുഡിഎഫ് സര്‍ക്കാര്‍ 8888 കോടി രൂപ പെന്‍ഷനായി നല്‍കിയപ്പോള്‍ മൂന്ന് വര്‍ഷം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളൂടെ കൈകളില്‍ എത്തിച്ചത് 20,000 കോടി രൂപയാണെന്നും പറഞ്ഞു. തിങ്കളാഴ്ച അഞ്ചിടങ്ങളിലെയും വോട്ടെടുപ്പ് നടക്കാനിരിക്കെ ഇന്ന് പരസ്യപ്രചരണത്തിന് കൊട്ടിക്കലാശമാണ്. അതിനിടയില്‍ എന്‍എസ്എസ് ശരിദൂരമെന്ന പേരില്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്നതിനെതിരേ ശക്തമായ വിമര്‍ശനമാണ് എതിര്‍ പാര്‍ട്ടികളില്‍ നിന്നും ഉയരുന്നത്.

എല്‍.ഡി.എഫ്. നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു വിമര്‍ശനവും ഉന്നയിക്കാനില്ലാത്തതിനാലാണ് എന്‍.എസ്.എസിനെ യു.ഡി.എഫ്. കൂട്ടുപിടിക്കുന്നതെന്നു വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. വികസനരംഗത്തു വന്‍ കുതിച്ചുചാട്ടമാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍ നടത്തുന്നത്. ക്ഷീരമുള്ള അകിട്ടിലും ചോരയാണു കൊതുകിനു കൗതുകമെന്നു പറയുന്നതു പോലെ, പ്രതിപക്ഷം നായര്‍ സമുദായത്തെ കൂട്ടുപിടിച്ചും ശബരിമല ഇരട്ടത്താപ്പ് തുടര്‍ന്നും പള്ളിമേടകള്‍ കയറിയിറങ്ങിയും ഉണ്ടായില്ലാ വെടികള്‍ പൊട്ടിച്ചുകൊണ്ടിരിക്കുന്നു. പ്രളയദുരന്തമുണ്ടായപ്പോള്‍ കേരളത്തിനു സഹായം ലഭിക്കാനിടയുണ്ടെന്നു മനസിലാക്കി അതിനു തടസം സൃഷ്ടിച്ചവരാണ് ബി.ജെ.പി. അവരുടെ വാലില്‍ തൂങ്ങിയാണ് യു.ഡി.എഫിന്റെ നടപ്പ്- കുറവന്‍കോണത്ത് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.കെ. പ്രശാന്തിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസിന്റെ ശരിദൂരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഏര്‍പ്പാടാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

കണക്കുകളും രാഷ്ട്രീയലാഭവും നോക്കി, അതിനു കൊടുത്ത പേരാണു ശരിദൂരമെന്ന് ഒ. രാജഗോപാല്‍ എം.എല്‍.എ. ആരോപിച്ചു. സമദൂരത്തില്‍നിന്നു ശരിദൂരത്തിലേക്കു വന്നത് അങ്ങനെയാണ്. സമുദായനേതൃത്വം ഒരാള്‍ക്കുവേണ്ടി വോട്ട് തേടുന്നതു നിയമവിരുദ്ധമാണ്. ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ സമുദായസംഘടനകള്‍ നിയന്ത്രണം പാലിക്കണമെന്നും ജാതിയും മതവും പറഞ്ഞു വോട്ട് തേടരുതെന്നു തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അതു ശക്തമായി നടപ്പാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്ക റാം മീണയും പറഞ്ഞു.



from mangalam.com https://ift.tt/2Msrz4l
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages