ആലപ്പുഴ: പുന്നപ്ര വയലാര്‍ സമരവുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദമായ പരാമര്‍ശത്തിനെതിരെ അരൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കല്‍ നിയമനടപടിക്ക്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
വയലാര്‍ വെടിവയപ്പിന് ശേഷം ദിവാന്റെ പട്ടാളത്തിന് പുളിക്കല്‍ തറവാട്ടില്‍ അത്താഴവിരുന്നൊരുക്കിയെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിവാദമായ പ്രസ്താവന. ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ചുള്ള പ്രസ്ഥാവനയിലൂടെ തന്നെയും കുടുംബത്തേയും അപമാനിച്ചുവെന്ന് കാണിച്ചാണ് മനു സി പുളിക്കല്‍ കേസെടുത്തിരിക്കുന്നത്.
കമ്യൂണിസ്റ്റുകളെ ഒറ്റുകൊടുത്ത കുടുംബത്തില്‍ പിറന്നയാളാണ് മനു സി. പുളിക്കല്‍. പുന്നപ്ര-വയലാര്‍ വെടിവപ്പിന് ശേഷം പട്ടാളത്തിന് കുടുംബം വിരുന്നൊരുക്കി. ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത്. മനുവിന്റെ സ്ഥാനാര്‍ത്ഥിത്വം കമ്യൂണിസ്റ്റുകാരോടുള്ള വഞ്ചനയെന്നുമായിരുന്നു അരൂരില്‍ പറഞ്ഞത്.
എന്നാല്‍, മുല്ലുപ്പള്ളിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമായി സജി ചെറിയാന്‍ എംഎല്‍എയും ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയും രംഗത്തുവന്നിരുന്നു.
from mangalam.com https://ift.tt/2Boe8fD
via IFTTT
No comments:
Post a Comment