ബുധനാഴ്ച രാത്രി കൊച്ചിയിൽ ശക്തമായ മഴ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 23, 2019

ബുധനാഴ്ച രാത്രി കൊച്ചിയിൽ ശക്തമായ മഴ

കൊച്ചി: കൊച്ചിയിൽ ബുധനാഴ്ച രാത്രി പെയ്ത മഴയിൽ മേനക പ്രദേശത്തെ കടകളിൽ വെള്ളം കയറി. രാത്രി ഒൻപത് മണിയോടെ ആരംഭിച്ച മഴ രണ്ടു മണിക്കൂറോളം നിർത്താതെ പെയ്തതോടെയാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഉപ തിരഞ്ഞെടുപ്പിന്റെ കൗണ്ടിങ് സ്റ്റേഷൻ പ്രവർത്തിക്കുന്ന മഹാരാജാസ് കോളേജ് സെന്റിനറി ഹാളിനു ചുറ്റും വെള്ളക്കെട്ടുണ്ടായി. ക്ലബ്ബ് റോഡ് ഫയർഫോഴ്സ് എത്തി വെള്ളം പമ്പുചെയ്ത് കളഞ്ഞെങ്കിലും രാത്രി മഴ തുടരുകയാണ്. ക്ലബ്ബ് റോഡ് ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കലൂർ കെ.എസ്.ഇ.ബി. സബ് സ്റ്റേഷൻ പരിസരത്തും ഫയർ ഫോഴ്സ് എത്തി പരിശോധന നടത്തി. ഇവിടെ വെള്ളം പന്പുചെയ്ത് കളയേണ്ട അവസ്ഥ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസത്തെ മഴയെയും വെള്ളക്കെട്ടിനെയും ഓർമിപ്പിക്കുംവിധമായിരുന്നു ബുധനാഴ്ച രാത്രിയിലെ അവസ്ഥ. മേനകയിൽ ബ്രോഡ്വേയോടു ചേർന്നുള്ള കടകളിലാണ് വെള്ളം കയറിയത്. കടകൾ രാത്രി പൂട്ടി പോയിരുന്നതിനാൽ സാധനങ്ങൾ ഉയർത്തിെവച്ചിരുന്നില്ല. കെ.എസ്.ആർടി.സി. സ്റ്റാൻഡ്, കലാഭവൻ റോഡ്, സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം, പുല്ലേപ്പടി റോഡ് തുടങ്ങിയ സ്ഥലങ്ങളിലും ചെറിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കഴിഞ്ഞ ദിവസത്തെ മഴയ്ക്ക് വെള്ളക്കെട്ടുണ്ടായ ഇടപ്പള്ളി ടോളിൽ വീണ്ടും വെള്ളക്കെട്ടുണ്ടായി. നഗരസഭയുടെ വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങൾ മേനക ഭാഗത്ത് നടക്കാതിരുന്നതാണ് രണ്ട് ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമായത്. കഴിഞ്ഞ ദിവസമുണ്ടായ രൂക്ഷമായ വെള്ളക്കെട്ടിനെ തുടർന്ന് നഗരസഭയും ജില്ലാ ഭരണകൂടവും വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. കനാലുകളിലെ മാലിന്യം നീക്കി നീരൊഴുക്ക് സുഗമമാക്കുന്ന പ്രവർത്തനങ്ങളാണ് നഗരസഭ ആരംഭിച്ചത്. കാനകൾ കോരുന്ന പ്രവൃത്തികൾ ആരംഭിച്ചിരുന്നില്ല. content highlights:heavy rain in kochi


from mathrubhumi.latestnews.rssfeed https://ift.tt/2WdrG7d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages