ഹാമർ വീണ വിദ്യാർഥി ഗുരുതരാവസ്ഥയിൽ തുടരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 6, 2019

ഹാമർ വീണ വിദ്യാർഥി ഗുരുതരാവസ്ഥയിൽ തുടരുന്നു

പാലാ: കായികമേളയ്ക്കിടെ ഹാമർ തലയിൽ പതിച്ച് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്നിലവ് ചൊവ്വൂർ കുരിഞ്ഞംകുളത്ത് അഭീൽ ജോൺസണി(17)ന്റെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. സ്വയം ശ്വസിക്കാൻ സാധിക്കുമോ എന്നറിയാൻ അഭീലിനെ ഞായറാഴ്ച 15 മിനിറ്റ് വെന്റിലേറ്ററിൽനിന്ന് മാറ്റി. ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെത്തുടർന്ന് വീണ്ടും തീവ്രപരിചണ വിഭാഗത്തിലെ വെന്റിലേറ്ററിലേക്ക് മാറ്റി. വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. കുറ്റകരമായ അനാസ്ഥ, അശ്രദ്ധ എന്നിവ കാരണം അപകടം വരുത്തിയതിന് 338-ാംവകുപ്പ് പ്രകാരമാണ് കേസ്. ഞായറാഴ്ച മൂന്ന് കായികാധ്യാപകരെകൂടി പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തു. കഴിഞ്ഞ ദിവസം ഒഫീഷ്യൽസ് അടക്കം എട്ടുപേരെ ചോദ്യം ചെയ്തിരുന്നു. പാലാ സി.ഐ. വി.എ.സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഘാടകർക്ക് വീഴ്ച സംഭവിച്ചതായി പാലാ ആർ.ഡി.ഒ. അനിൽ ഉമ്മൻ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. Content Highlights:pala athletic championship hammer throw accident,student abheels condition is still critical


from mathrubhumi.latestnews.rssfeed https://ift.tt/31NJkR3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages