തിരുവനന്തപുരം: വട്ടിയൂർക്കാവില്‍ എൻഎസ്എസിനെ പഴിചാരി തോൽവിയിൽ നിന്ന് ഒഴിഞ്ഞുമാറാൻ കോൺഗ്രസിനാകില്ലെന്ന് രൂക്ഷ വിമര്‍ശനവുമായി എന്‍ പീതാംബര കുറുപ്പ്. വട്ടിയൂർക്കാവ് മണ്ഡലം കോൺഗ്രസ് മാർക്സിസ്റ്റ് പാർട്ടിക്ക് അടിയറവ് വച്ചുവെന്നും കോൺഗ്രസ് പ്രവർത്തകരുടെ ആത്മവീര്യം നഷ്ടപ്പെടുത്തിയെന്നും നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനം തന്നെ പീതാംബരക്കുറുപ്പ് നടത്തി.
താനാണ് രാജാവ് എന്ന തരത്തിലാണ് പലരും തെരഞ്ഞെടുപ്പിനെ സമീപിച്ചത്. പാർട്ടിയ്ക്കുള്ളിൽ ചികിത്സ നടത്തേണ്ട സമയം അതിക്രമിച്ചെന്നും പറഞ്ഞു. നേരത്തെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയായി ആദ്യം പരിഗണിച്ചിരുന്നത് പീതാംബരക്കുറുപ്പിനെ ആയിരുന്നു. കെ മുരളീധരൻ എംപിയായിരുന്നു പേര് നിര്‍ദേശിച്ചതെങ്കിലും മോഹന്‍കുമാറിനെയാണ് കോണ്‍ഗ്രസ് പരിഗണിച്ചത്. ഇന്നലെ ഫലം പുറത്തു വന്നപ്പോള്‍ മോഹന്‍കുമാറിന് ഏറ്റുവാങ്ങേണ്ടി വന്നത് കനത്ത പരാജയമായിരുന്നു.
പിന്നാലെ പീതാംബര കുറുപ്പ് വിമര്‍ശനവുമായി രംഗത്ത് വരികയും ചെയ്തു. തനിക്ക് സീറ്റ് തരാത്തതിൽ ദുഃഖമില്ലെന്നും ഒരാളെ എവിടെ വച്ച് കോൺഗ്രസ് ഒതുക്കുമെന്ന് തനിക്ക് നന്നായി അറിയാമെന്നും പിതാംബരക്കുറുപ്പ് പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ ഉറുമ്പിനെ ഒട്ടകമാക്കുന്ന എല്‍ഡിഎഫിന്റെ പ്രചാരണത്തിന് ഫലം കണ്ടുവെന്നായിരുന്നു തോൽവിക്ക് ശേഷമുള്ള മോഹൻ കുമാറിന്റെ ആദ്യ പ്രതികരണം.
തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച നിലയില്‍ മുന്നേറാന്‍ സാധിച്ചുവെന്നും മോഹന്‍കുമാര്‍ പറഞ്ഞു. 2019 മെയ് 23ന് ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടനെ വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പ് ഉറപ്പിച്ചിരുന്നു. ഇടതു മുന്നണിക്ക് തെരഞ്ഞെടുപ്പില്‍ വിജയം അനിവാര്യമായിരുന്നു. 14,000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണു പ്രശാന്തിന്റെ വിജയം. കോണ്‍ഗ്രസിന് 11,000 വോട്ടുകള്‍ കുറഞ്ഞു. മണ്ഡലത്തില്‍ ആദ്യമായി മൂന്നാംസ്ഥാനത്തായ ബി.ജെ.പിക്ക് 16,247 വോട്ടുകള്‍ കുറഞ്ഞു. സി.പി.എമ്മിനു 14,000 ലധികം വോട്ടുകള്‍ വര്‍ധിക്കുകയും ചെയ്തു.
from mangalam.com https://ift.tt/2BFEiKT
via IFTTT
No comments:
Post a Comment