ബി.എസ്.എന്‍.എല്ലിലും ന്യൂജെന്‍ ലാന്‍ഡ്ഫോണ്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 9, 2019

ബി.എസ്.എന്‍.എല്ലിലും ന്യൂജെന്‍ ലാന്‍ഡ്ഫോണ്‍

തൃശ്ശൂർ: കിതയ്ക്കുന്ന ബി.എസ്.എൻ.എല്ലിന് പ്രതീക്ഷയായി ആധുനികകാലത്തിന് ഇണങ്ങുന്ന ലാൻഡ്ഫോൺ. അതിവേഗ ഇൻർനെറ്റും കേബിൾ ടി.വി.യും മൊബൈലിൽ കോൾ ചെയ്യാവുന്ന ലാൻഡ്ഫോണും ഒറ്റ കണക്ഷനിൽ എത്തിക്കുന്ന സംവിധാനം തൃശ്ശൂർ ജില്ലയിലെ അന്നമനട എക്സ്ചേഞ്ച് പരിധിയിൽ നടപ്പാക്കി. ബി.എസ്.എൻ.എൽ. ഫൈബ്രോനെറ്റ് എന്നാണ് പേര്. വൈകാതെ ഇത് കേരള സർക്കിൾതലത്തിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. എറണാകുളത്ത് ബി.എസ്.എൻ.എൽ. മൊബൈൽ സർവീസിലെ സബ്ഡിവിഷണൽ എൻജിനീയർ എം.പി. അനീഷും ജൂനിയർ ടെലികോം ഓഫീസർ അനൂപ് കെ.ജയനും ചേർന്നാണ് ഫൈബ്രോനെറ്റ്വികസിപ്പിച്ചത്. ഡൽഹിയിലെ കോർപറേറ്റ് ഓഫീസിൽനിന്ന് ഇതിന്റെ വിശദാംശങ്ങൾ ഇവരിൽനിന്ന് ശേഖരിച്ചു. രാജ്യത്താകെ ഇത് നടപ്പാക്കുന്നതിന്റെ സാധ്യതകളാണ് അധികൃതർ പരിശോധിക്കുന്നത്. ആകർഷണങ്ങൾ ഇവ ലാൻഡ്ഫോണിലെ കോളുകൾ മൊബൈലിൽ (വൈഫൈ പരിധിയിൽ) സ്വീകരിക്കാം. മൊബൈലിൽനിന്ന് ലാൻഡ്ഫോണിന്റെ കോളുകളും വിളിക്കാം. മൊബൈലിലെ കോൺടാക്ട് ലിസ്റ്റ് ഉപയോഗപ്പെടുത്താം. സിപ് ക്ലൈന്റ് എന്ന മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ മതി. ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് എന്നിവയിലും ലാൻഡ്ഫോൺ കോളുകൾ വിളിക്കാം. ഏത് നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയ്സ് കോളുകൾ ഇന്റർനെറ്റിന് ഇഴച്ചിലില്ല ലാൻഡ്ഫോണിലേക്ക് വരുന്ന കോളിന് പി.ബി.എക്സ് സൗകര്യം. ഉദാ:- ഗ്രേസ് വില്ലയിലേക്ക് സ്വാഗതം. തോമസിനെയാണ് വേണ്ടെതെങ്കിൽ 1 അമർത്തുക. ഗ്രേസിയെയാണ് വേണ്ടെതെങ്കിൽ 2 അമർത്തുക. എബിനെയാണ് വേണ്ടെങ്കിൽ 3 അമർത്തുക. വൈഫൈ പരിധിയിൽ അവരവരുടെ മൊബൈലിലേക്ക് കോളുകളെത്തും. (ഈ സംവിധാനം അവസാന ട്രയലിലാണ്.) മൂന്ന് പ്ലാനുകൾ. 10 എം.ബി.പി.എസ് സ്പീഡിന് മാസം 599 രൂപ. 50 എം.ബി.പി.എസ്-777രൂപ. 100 എം.ബി.പി.എസ്-1277രൂപ. 800-ൽ പരം ടി.വി.ചാനലുകൾ. ടി.വി.കാണുമ്പോൾ ഡേറ്റ കുറയുന്നില്ല. 100 രൂപ മുതൽ ചാനൽ പാക്കേജ്. 100 എം.ബി.പി.എസിന്റെ പാക്കേജിൽ ചാനലിന് പ്രത്യേകം തുക വേണ്ട. മൊബൈലിലും ഇതേ പാക്കേജുകൾ ആക്ടിവേറ്റ് ചെയ്യാം. സ്മാർട്ട് ടി.വി. ഇല്ലാത്തവർക്ക് ആൻഡ്രോയ്ഡ് ബോക്സ് ഉപയോഗിച്ച് സ്മാർട്ട് ടി.വി. ആക്കാം. ഇത് വാങ്ങേണ്ടിവരും(2000 രൂപ). ഇതിൽനിന്നുള്ള ഔട്ട്പുട്ടിന് ഏതെങ്കിലും ടി.വി.യുടെ സ്ക്രീൻ മാത്രം മതി. ഇൻർനെറ്റ് കോളുകളും ചെയ്യാം. ആദ്യ ചെലവ് ഇങ്ങനെ ഇൻസ്റ്റലേഷൻ ചാർജ്-1000 രൂപ. ഫൈബർ മോഡം-1250 രൂപ. വൈഫൈ റൂട്ടർ -750 രൂപ. മോഡവും റൂട്ടറും ഉപഭോക്താവിന് വാങ്ങാനും സ്വാതന്ത്ര്യമുണ്ട്. മുൻനിര സ്വകാര്യ കമ്പനിയുടെ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ സ്വകാര്യ കമ്പനി-പ്ലാൻ 699 100 എം.ബി.പി.എസ്. സ്പീഡ്. ഈ സ്പീഡ് 100 ജി.ബി ഡേറ്റവരെ മാത്രം. അതുകഴിഞ്ഞ് സ്പീഡ് ഒരു എം.ബി.പി.എസിലേക്ക് താഴും. ടി.വി. പ്രവർത്തിക്കുമ്പോഴും ഡേറ്റ കുറയും. ഒരു എം.പി.ബി.എസിൽ ടി.വി. സിഗ്നൽ ശേഷി കുറയും. ടി.വി.യും ഫോണും ഇൻർനെറ്റും പ്രവർത്തിക്കുന്നത് ഒറ്റ ബാൻഡ് വിഡ്ത്തിലാണ്. ബി.എസ്.എൻ.എൽ- പ്ലാൻ 777 50 എം.ബി.പി.എസ്. സ്പീഡ്. ഈ സ്പീഡ് 500 ജി.ബി.വരെ. അതുകഴിഞ്ഞ് രണ്ട് എം.ബി.പി.എസിലേക്ക് താഴും. ടി.വി. പ്രവർത്തിക്കുമ്പോൾ ഡേറ്റ ഉപയോഗിക്കുന്നില്ല. ഇൻർനെറ്റും ടി.വി.യും ഫോണും പ്രവർത്തിക്കുന്നത് മൂന്ന് പ്രത്യേക ബാൻഡ് വിഡ്ത്തിൽ. വഴിത്തിരിവായി ഫൈബർ ടു ദ ഹോം പുത്തൻ ലാൻഡ് ഫോണിന്റെ വരവിലേക്ക് വഴിതെളിച്ചത് എങ്ങുമെത്തതെപോയ ഫൈബർ ടു ദ ഹോം പദ്ധതി. രാജ്യത്തെ എല്ലാ എക്സ്ചേഞ്ചുകളിലും ബി.എസ്.എൻ.എല്ലിന്റെ അതിവേഗ ഇൻർനെറ്റ് ശേഷിയുള്ള ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുണ്ട് (ഒ.എഫ്.സി.). ഇപ്പോൾ ഈ കേബിളുകളിൽനിന്ന് വീടുകളിലേക്ക് രണ്ടു ചെമ്പുകമ്പികളിലാണ് കണക്ഷൻ എത്തിക്കുന്നത്. ഇതുതന്നെയാണ് ലാൻഡ് ഫോണിന്റെ അന്തകനായതും. പലയിടത്തും പ്രശ്നങ്ങളുണ്ടായി. കണക്ഷനുകൾ നന്നായി കൊഴിഞ്ഞു. 2008-ൽ ബി.എസ്.എൻ.എൽ. ഉണ്ടാക്കിയ ഒരു വ്യവസ്ഥ അനീഷും അനൂപും പൊടിതട്ടിയെടുത്തതോടെ കഥയുടെ ഗതിമാറി. ഒ.എഫ്.സി. കേബിളുകൾ വഴി വീടുകളിലേക്ക് കണക്ഷൻ കൊടുക്കാൻ സ്വകാര്യ സംരംഭകരുടെ സഹായം തേടാമെന്ന ഫൈബർ ടു ദ ഹോം (എഫ്.ടി.ടി.എച്ച്.) പദ്ധതിയാണ് ഇവർ പുനരുജ്ജീവിപ്പിച്ചത്. സ്വകാര്യ സംരംഭകർക്ക് ബിൽതുകയുടെ പകുതി കൊടുക്കും. മറ്റ് ഇൻർനെറ്റ് സേവനദാതാക്കൾ ഇതിൽ പങ്കാളിയായെങ്കിലും ബി.എസ്.എൻ.എല്ലിന്റെ സേവനം എത്തിക്കുന്നതിൽ അവർ താത്പര്യം കാട്ടിയില്ല. ഇതിനാലാണ് അന്നമനടയിൽ ബി.എസ്.എൻ.എല്ലിനു മാത്രമായി സംരംഭകരെ കണ്ടെത്തിയത്. അനിയോമാക്സ് എന്ന സേവനദാതാക്കൾ ഈ ദൗത്യം ഏറ്റെടുത്തു. അവർ എക്സ്ചേഞ്ചിൽനിന്ന് അപേക്ഷവാങ്ങി ബി.എസ്.എൻ.എൽ. ജീവനക്കാരെ ഏൽപ്പിച്ചു. പരിശോധനയ്ക്കുശേഷം ഒന്നൊന്നായി കണക്ഷനുകൾ കൊടുത്തു. ഒരാഴ്ച കൊണ്ട് 35 കണക്ഷനുകൾ. 200 അപേക്ഷകൾ പരിശോധിച്ചുകൊണ്ടിരിക്കുന്നു. നൂറുകണക്കിന് ആൾക്കാർ അപേക്ഷകൾ വാങ്ങിപ്പോകുന്നു. കണക്ഷൻ കൊടുക്കുന്നതും ബിൽതുക പിരിക്കുന്നതും പിന്നീടുള്ള സേവനങ്ങളും സേവനദാതാവ് നിർവഹിക്കും. കണക്ഷൻ കിട്ടിയവർ നൂറുശതമാനം തൃപ്തരാണ്. അന്നമനടയിലെ വിജയമറിഞ്ഞ് കേരളത്തിലെ വിവിധ എക്സ്ചേഞ്ചുകളിൽനിന്ന് അന്വേഷണം എത്തുന്നുണ്ട്. കൊച്ചിയിൽ എക്സിക്യുട്ടീവ് ജീവനക്കാരുടെ സംഘടന സംഘം രൂപവത്കരിച്ച് സേവനദാതാക്കളാവാൻ തയ്യാറെടുക്കുന്നു. സേവനദാതാക്കളാവാൻ താത്പര്യമുള്ളവർക്ക് ബി.എസ്.എൻ.എല്ലിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടാം. സ്റ്റാർട്ടപ്പുകൾക്കും ഉചിതമായ ഒരു മേഖലയാണിത്. കുറഞ്ഞ ചെലവ് എക്സ്ചേഞ്ചിൽനിന്നുള്ള ഒരു ഒ.എഫ്.സി. കേബിളിൽനിന്ന് 128 കണക്ഷനുകൾ കൊടുക്കാം. ഇത്തരത്തിലുള്ള എട്ടുകേബിളുകളാണ് ഇവിടെയിട്ടത്. അങ്ങനെ 1024 കണക്ഷനുകൾ ആദ്യഘട്ടത്തിൽ കൊടുക്കും. കെ.എസ്.ഇ.ബി. പോസ്റ്റുകൾ വഴിയാണ് കേബിൾ വലിക്കുന്നത്. ഇത്രയും കൊടുക്കാൻ എക്സ്ചേഞ്ചിൽവെക്കുന്ന ഉപകരണത്തിന്റെ വലിപ്പം വലിയ അലമാരയുടെ നാലിലൊന്നു മാത്രം. വൈദ്യുതിക്ക് ചെലവാകുന്നത് മാസം 200 രൂപയിൽ താഴെയും. Content Highlights:bsnl FibroNet new gen land phone, FTTH


from mathrubhumi.latestnews.rssfeed https://ift.tt/2AYrdMv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages