തിരുവല്ല: ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം വരുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നടപടികളെ കുറിച്ച് തങ്ങൾക്ക് അറിവില്ലെന്ന് ബിലിവേഴ്സ് ചർച്ച്. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം തങ്ങൾക്കാണെന്നും വിഷയത്തിൽ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് സുപ്രീം കോടതി തീർപ്പുകൽപ്പിച്ചതാണെന്നും ബിലിവേഴ്സ് ചർച്ച് വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ പറഞ്ഞു. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച്തർക്കമുണ്ടെന്ന വാർത്തകളിൽ പിശകുകളുണ്ടെന്നും ഫാ. സിജോ പന്തപ്പള്ളിൽ പറയുന്നു. ബിലിവേഴ്സ് ചർച്ച് സർക്കാരിനോ വികസന പ്രവർത്തനങ്ങൾക്കോ എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ബിലിവേഴ്സ് ചർച്ചിനാണെന്നുള്ള കോടതി ഉത്തരവ് ഉൾക്കൊണ്ടുകൊണ്ടുള്ള ഏതു പ്രവർത്തനത്തിനും തങ്ങളുടെ പിന്തുണയുണ്ടാകുമെന്നും ഫാ. സിജോ പന്തപ്പള്ളിൽ പറയുന്നു. Content Highlights:Cheruvalli Estate Believers Church
from mathrubhumi.latestnews.rssfeed https://ift.tt/313riZT
via
IFTTT
No comments:
Post a Comment