സ്വന്തം മകള്‍ ജീവനായി പിടഞ്ഞത് അറിയാതെ സുജിത്തിന്റെ രക്ഷാപ്രവര്‍ത്തനം ടിവിയില്‍ കണ്ടിരുന്നു; രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 29, 2019

സ്വന്തം മകള്‍ ജീവനായി പിടഞ്ഞത് അറിയാതെ സുജിത്തിന്റെ രക്ഷാപ്രവര്‍ത്തനം ടിവിയില്‍ കണ്ടിരുന്നു; രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം

കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന്‍ സുജിത്തിന്റെ വേര്‍പാടില്‍ ഏവരും ചങ്ക് തകര്‍ന്നിരിക്കുമ്പോള്‍ മറ്റൊരു തീര വേദനയായി രേവതി സഞ്ജന. ജീവനുവേണ്ടി രേവതി പിടയുന്നത് ആരും അറിഞ്ഞില്ല. രേവതി ജീവനായി പിടയുമ്പോള്‍ മാതാപിതാക്കള്‍ തിരുച്ചിറപ്പള്ളി രക്ഷാദൗത്യം ടിവിയില്‍ കണ്ടിരിക്കുകയായിരുന്നു. ത്രസ്പുരത്തെ വീട്ടിലെ കുളിമുറിയില്‍ വെള്ളം നിറച്ച ബക്കറ്റില്‍ വീണാണ് കുട്ടി മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

തിരുച്ചിറപ്പള്ളിയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെ മണപ്പാറയിലെ നാടുകാടുപ്പെട്ടി ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ട് വയസ്സുകാരനായ സുജിത്ത് കുഴല്‍ക്കിണറില്‍ വീണത്. വൈകിട്ട് മുറ്റത്ത് കളിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്നു കുഴല്‍ കിണറില്‍ കുട്ടി വീഴുകയായിരുന്നു. ആദ്യം 25 അടിയില്‍ തങ്ങിയ കുട്ടി രക്ഷാപ്രവര്‍ത്തനത്തിനിടെ 100 അടിയിലേക്ക് വീണു. നാലര ദിവസം കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.



from mangalam.com https://ift.tt/2Wni0Hx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages