ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം നേതാവ് ഒളിച്ചോടിയെന്ന് രാഹുല്‍ ഗാന്ധിക്കെതിരെ അതിരൂക്ഷ വിമര്‍ശനം കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഇതിനു പിന്നാലെ ഖുര്‍ഷിദിനെതിരെ നിരവധി പ്രതികരണങ്ങളും ഉയര്‍ന്നിരുന്നു. ഇതോടെയാണ് തന്റെ നിലപാടില്‍ കൂടുതല്‍ വ്യക്തത വരുത്തി സുല്‍മാന്‍ ഖുര്‍ഷിദ് രംഗത്തെത്തിയിരിക്കുന്നത്.
ഫെയ്‌സ്ബുക്കിലൂടെയാണ് സല്‍മാന്‍ ഖുര്‍ഷിദ് മുന്‍ നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞ പ്രതികരണത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്.ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും അറിവുള്ളതിനാലും വ്യക്തിപരമായ കടപ്പാട് ഉള്ളതിനാലുമാണ് താന്‍ ഗാന്ധി കുടുംബത്തെ പിന്തുണയ്ക്കുന്നത്. രാഷ്ട്രീയ നിലപാടുകളോ വ്യക്തിപരമായ വിശ്വാസ്യതയോ ഇല്ലാത്തവര്‍ പഠിപ്പിക്കാനെത്തുന്നത് അത്ഭുതപ്പെടുത്തുന്നതായും അദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ഒരിക്കലും ബിജെപിയെ പോലെയല്ല. ഒരിക്കലും അങ്ങനെയാവാനും പാടില്ല. ബിജെപിയെ എതിരിടണമെങ്കില്‍ വ്യത്യസ്തമായ ലോക വീക്ഷണവും നിര്‍ഭയത്വവും കൂടിയേ തീരൂ. ചത്ത മത്സ്യങ്ങള്‍ മാത്രമേ വെള്ളത്തിലൂടെ ഒഴുകുകയുള്ളുവെന്നും അദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയാണ് നേതാവെന്നാണ് ഇപ്പോഴും താന്‍ വിശ്വസിക്കുന്നത് സോണിയ ഗാന്ധി പ്രചോദനമാകുന്ന മഹത്തായ പാര്‍ട്ടിയുടെ അധ്യക്ഷനായി രാഹുല്‍ മടങ്ങി എത്തണമെന്നും ഖുര്‍ഷിദ് ആവശ്യപ്പെട്ടു.
from mangalam.com https://ift.tt/2VI7A4P
via IFTTT
No comments:
Post a Comment