'സിലിയുടെയും കുഞ്ഞിന്റെയും കൊലപാതകം ഷാജുവിനോട് പറഞ്ഞിരുന്നു ; അവള്‍ മരിക്കേണ്ടവള്‍ എന്ന് പ്രതികരിച്ചു ' ; ജോളിയുടെ മൊഴി, ഷാജുവും അറസ്റ്റിലായേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 6, 2019

'സിലിയുടെയും കുഞ്ഞിന്റെയും കൊലപാതകം ഷാജുവിനോട് പറഞ്ഞിരുന്നു ; അവള്‍ മരിക്കേണ്ടവള്‍ എന്ന് പ്രതികരിച്ചു ' ; ജോളിയുടെ മൊഴി, ഷാജുവും അറസ്റ്റിലായേക്കും

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയില്‍ നിഗൂഡതകള്‍ അവസാനിക്കുന്നില്ല. സംഭവത്തില്‍ ജോളിയൂടെ രണ്ടാം ഭര്‍ത്താവ് ഷാജു ഉള്‍പ്പെടെ കൂടുതല്‍ അറസ്റ്റിന് സാധ്യതയെന്നു റിപ്പോര്‍ട്ട്. ഷാജുവിനെതിരേ ഭാര്യ ജോളി ക്രൈംബ്രാഞ്ചിന് ചില നിര്‍ണ്ണായക മൊഴി നല്‍കിയെന്നാണ് വിവരം. ആദ്യഭാര്യ സിലിയുടെയും കുഞ്ഞിന്റെയും കൊലപാതകം ഷാജു അറിഞ്ഞിരുന്നെന്നും താന്‍ ഷാജുവിനോട് ഇക്കാര്യം പറഞ്ഞിരുന്നതായും ജോളി മൊഴി നല്‍കി. സിലിയുടെയും കുഞ്ഞിന്റെയും കൊലപാതകവിവരം ജോളി തന്നെയാണ് ഷാജുവിനോട് പറഞ്ഞത്.

അവള്‍ മരിക്കേണ്ടവള്‍ തന്നെ എന്നായിരുന്നു ഇതിന് ഷാജുവിന്റെ പ്രതികരണം. ഇക്കാര്യത്തില്‍ തനിക്ക് ദു:ഖമില്ലെന്നും വിവരം ആരും അറിയരുതെന്നും ഷാജു പറഞ്ഞെന്നുമാണ് ജോളി മൊഴി നല്‍കിയത്. കൊലപാതക വിവരം അറിഞ്ഞ ഉടന്‍ എന്തുകൊണ്ട് വിവരം പോലീസിനെ അറിയിക്കാതിരുന്നത് എന്ന ചോദ്യത്തിന് ഷാജു ഉത്തരം നല്‍കിയിട്ടില്ല. ഇക്കാര്യം വ്യക്തത വരുത്താന്‍ ഷാജുവിനെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരിക്കുകയാണ്. നിര്‍ണ്ണായകമായ ചോദ്യം ചെയ്യലിന് ശേഷം ഷാജുവിനെ അറസ്റ്റ് ചെയ്‌തേക്കും എന്നാണ് സൂചനകള്‍.

രാവിലെ ഷാജുവിന്റെ പുലിക്കയത്തെ വീട്ടില്‍ പോലീസ് പരിശോധന നടത്തുകയും ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തതായിട്ടുള്ളതായിട്ടാണ് വിവരം. രാവിലെ ഷാജുവിന്റെ വീട്ടിലെത്തിയ പോലീസ് മാതാപിതാക്കളെ പുറത്തു നിര്‍ത്തിയ ശേഷം വീട്ടില്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ഷാജുവിനോട് എന്തോ പറയുകയും ഷാജു ബൈക്ക് എടുത്ത് പുറത്തേക്ക് പോകുകയും ചെയ്തിട്ടുണ്ട്. ജോളിയുടെ പക്കല്‍ നിന്നുള്ള രേഖകള്‍ക്ക് വേണ്ടിയാണോ ഷാജുവിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തുന്നതെന്ന് വ്യക്തമല്ല.

ഇന്നലെ ജോളിയെ അന്വേഷണ സംഘം കൊണ്ടുപോയപ്പോള്‍ ഷാജി വീട്ടില്‍ നിന്നും ചില സാധനങ്ങള്‍ മാറ്റിയിരുന്നു. ഇത് തന്റെ ചില പുസ്തകങ്ങളാണ് എന്നായിരുന്നു ഷാജു പറഞ്ഞത്. എന്നാല്‍ ഇത് രേഖകളായിരിക്കാം എന്നാണ് സംശയം. ഇതിന് പിന്നാലെയാണ് ജോളി ഷാജുവിനെ സിലിയുടെയും കുഞ്ഞിന്റെയും കൊലപാതകം അറിയിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുന്നത്. ഷാജു തെളിവുകള്‍ നശിപ്പിച്ചോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. ഭാര്യയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന് അറിഞ്ഞിട്ടും പോലീസിനെ വിവരം അറിയിക്കാന്‍ ഷാജു ശ്രമിച്ചില്ല എന്നതും അന്വേഷണ സംഘത്തിന് സംശയകരമായി നില്‍ക്കുന്നു.



from mangalam.com https://ift.tt/33b3ipb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages