മരട്‌ ഫ്‌ളാറ്റ്‌: ആയുധം പൂജിച്ചെങ്കിലും പൊളിക്കല്‍ സബ്‌ കലക്‌ടര്‍ വിലക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 17, 2019

മരട്‌ ഫ്‌ളാറ്റ്‌: ആയുധം പൂജിച്ചെങ്കിലും പൊളിക്കല്‍ സബ്‌ കലക്‌ടര്‍ വിലക്കി

കൊച്ചി: മരടിലെ വിവാദ ഫ്‌ളാറ്റ്‌ സമുച്ചയം പൊളിക്കാനുള്ള നീക്കത്തില്‍ തുടക്കത്തിലേ കല്ലുകടി. മരട്‌ നഗരസഭയുടെ അനുമതിക്കു കാക്കാതെ പൊളിക്കലിനു തുനിഞ്ഞ കമ്പനിയെ വിലക്കി സബ്‌ കലക്‌ടര്‍.

കുണ്ടന്നൂരിലെ ആല്‍ഫാ സെറീന്‍, ആല്‍ഫാ വെഞ്ച്വേര്‍സ്‌ ഫ്‌ളാറ്റുകള്‍ പൊളിക്കാനാണ്‌ ചെന്നൈ ആസ്‌ഥാനമായ വിജയ്‌ സ്‌റ്റീല്‍സ്‌ സംഘം ഇന്നലെ രാവിലെ എത്തിയത്‌. 30 പേരടങ്ങുന്ന ഒഡീഷക്കാരായ തൊഴിലാളികള്‍ ഫ്‌ളാറ്റിന്റെ താഴത്തെ നിലയില്‍ ആയുധങ്ങള്‍വച്ചശേഷം കര്‍പ്പൂരമുഴിഞ്ഞ്‌ പൂജകള്‍ നടത്തി. അരമണിക്കൂര്‍ നീണ്ട പൂജയുടെ ദൃശ്യങ്ങള്‍ ചാനലുകളിലൂടെ പുറത്തുവന്നതിനു പിന്നാലെ സബ്‌കലക്‌ടര്‍ പൊളിക്കാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. പൊളിക്കുന്നതിനുള്ള അനുമതി മരട്‌ നഗരസഭ നല്‍കാത്ത സാഹചര്യത്തിലാണ്‌ അതിലേക്കു കടക്കുന്നതില്‍നിന്നു സബ്‌ കലക്‌ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്‌ കമ്പനിയെ വിലക്കിയത്‌.

ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ വിജയ്‌ സ്‌റ്റീല്‍സിനു പുറമേ, മുംബൈ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന എഡിഫേസ്‌ എന്ന കമ്പനിയും രംഗത്തുണ്ട്‌. എഡിഫേസിനോട്‌ എച്ച്‌.ടു.ഒ. ഹോളിഫെയ്‌ത്ത്‌, ഗോള്‍ഡന്‍ കായലോരം, ജെയ്‌ന്‍ കോറല്‍കേവ്‌ എന്നീ ഫ്‌ളാറ്റുകള്‍ പൊളിക്കാനാണ്‌ നിര്‍ദേശിച്ചിട്ടുള്ളത്‌. എന്നാല്‍, ഇവര്‍ക്ക്‌ ഔദ്യോഗികമായി ഫ്‌ളാറ്റുകള്‍ കൈമാറിയതായി വിവരമില്ല. 2.33 കോടി രൂപയാണ്‌ പൊളിക്കുന്നതിനു ചെലവായി കണക്കാക്കപ്പെടുന്നത്‌. ജനലുകളും ഭിത്തികളും നീക്കംചെയ്യുന്ന പണികളാണ്‌ ആദ്യം ആരംഭിക്കുക. ഇതിനു രണ്ടു മാസമെങ്കിലുമെടുക്കും.



from mangalam.com https://ift.tt/2MLHFFm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages