മലപ്പുറം: ചേകന്നൂര്‍ മൗലവിയുടെ തിരോധാനത്തില്‍ നേരിട്ടു പങ്കുള്ളതായി സംശയിക്കുന്ന പിടികിട്ടാപ്പുള്ളി സെയ്തലവി അന്‍വരി തീവ്രവാദസ്വഭാവമുള്ള അഞ്ചു കൊലക്കേസുകളില്‍ പ്രതി. ഇതിനു പുറമേ, അന്വേഷണം വഴിമുട്ടിയ നാലു കൊലക്കേസുകളില്‍ക്കൂടി പ്രതിചേര്‍ക്കാന്‍ സാധ്യതയേറി.
ഇയാള്‍ക്കുവേണ്ടി പോലീസ് വീണ്ടും ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തീവ്രവാദസംഘടനയായ ജംഇയ്യത്തുല്‍ ഇസ്ഹാനിയയുടെ സ്ഥാപകനേതാവായ സെയ്തലവി, 1997-ല്‍ ബംഗളുരു സ്വദേശി ഷേഖ് അബ്ബയുടെ പാസ്‌പോര്‍ട്ടില്‍ കൃത്രിമം നടത്തി ഗള്‍ഫിലേക്കു കടന്നതായാണു ക്രൈംബ്രാഞ്ചിനു ലഭിച്ച വിവരം. ഇയാള്‍ സിറിയയിലേക്കു കടന്നതായും അഭ്യൂഹമുണ്ടെങ്കിലും സ്ഥിരീകരണമില്ല.
14 വര്‍ഷം മുമ്പ് ആര്‍.എസ്.എസ്. നേതാവ് തൊഴിയൂര്‍ സുനിലിന്റെയും 24 വര്‍ഷം മുമ്പ് ബി.ജെ.പി. നേതാവ് മോഹനചന്ദ്രന്റെയും കൊലപാതകങ്ങളില്‍ സെയ്തലവി മുഖ്യപങ്ക് വഹിച്ചതായി ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചിരുന്നു. തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ അറസ്റ്റിലായ ജംഇയ്യത്തുല്‍ ഇസ്ഹാനിയ നേതാവ് കൊളത്തൂര്‍ ചെമ്മലശേരി പൊതുവകത്ത് ഉസ്മാനായിരുന്നു സെയ്തലവിയുടെ വലംെകെയെന്നും ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു.
ഈ കേസില്‍ അറസ്റ്റിലായ യൂസഫിനെ സെയ്തലവിക്കു പരിചയപ്പെടുത്തിയത് ഉസ്മാനായിരുന്നെന്നു പ്രതികള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. ഉസ്മാന്റെ അയല്‍ക്കാരന്‍കൂടിയായ കൊളത്തൂര്‍ മേലേക്കൊളമ്പ്പിലാക്കാട്ടുപടി സെയ്തലവിയെ പിടികൂടിയാല്‍ നിരവധി കേസുകളുടെ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണു ക്രൈംബ്രാഞ്ച്.
മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നടന്ന അഞ്ചു കൊലപാതകക്കേസുകളിലാണു സെയ്തലവി പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. ഇയാളെക്കുറിച്ചു യാതൊരു വിവരവുമില്ലെന്നാണു വീട്ടുകാര്‍ ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴി. തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ അറസ്റ്റിലായ ഉസ്മാനെയും യൂസഫലിയേയും തൃശൂര്‍ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. മോഹനചന്ദ്രന്‍ കൊലക്കേസില്‍ ഉള്‍പ്പെടെ കൂടുതല്‍ ചോദ്യംചെയ്യലിനായി പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കും.
from mangalam.com https://ift.tt/2VPhv8G
via IFTTT
No comments:
Post a Comment