കണ്ണൂര്‍: പന്ത്രണ്ട് വയസ്സുകാരനെ അശ്ലീല വീഡിയോ കാണിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ച രണ്ട് യുവതികള്‍ക്കെതിരെ കേസെടുത്തു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരമാണ് യുവതികള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളില്‍ ഒരു യുവതി വിവാഹിതയായ വീട്ടമ്മയാണ്.
ഒരാഴ്ച മുമ്പ് തലശേരിക്ക് അടുത്തുള്ള പഞ്ചായത്തിലാണ് കേസിനാസ്ദമായ സംഭവം ഉണ്ടായത്. വീട്ടമ്മയായ യുവതിയും ഇവരുടെ സുഹൃത്തായ മറ്റൊരു യുവതിയും ചേര്‍ന്ന് പന്ത്രണ്ട് വയസ്സുള്ള ആണ്‍കുട്ടിയെ നീലചിത്രം കാണിക്കുകയിയരുന്നു. തുടര്‍ന്ന് കുട്ടിയ ഇരുവരും ചേര്‍ന്ന് കിടപ്പുമുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു.
വീട്ടില്‍ തിരികെ എത്തിയ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെട്ടതോടെ വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും കുട്ടിയില്‍ നിന്നും 164 പ്രകാരം മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി.
from mangalam.com https://ift.tt/2Nj7cps
via IFTTT
No comments:
Post a Comment