തിരുവനന്തപുരം: മുന്നിലും പിന്നിലും തേഞ്ഞുതീർന്ന ടയറുകളുമായി കെ.എസ്.ആർ.ടി.സി.യുടെ തിരുവനന്തപുരം-പാലക്കാട് സൂപ്പർഫാസ്റ്റ് ഓടിയത് 680 കിലോമീറ്റർ. യാത്രക്കാരുടെ ജീവൻ പന്താടിയുള്ള യാത്ര ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത് കെ.എസ്.ആർ.ടി.സി. ജീവനക്കാർതന്നെ. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയുടെ കെ.എൽ. 15-എ 1270 (ആർ.പി.ഇ. 492) സൂപ്പർഫാസ്റ്റാണ് അപകടകരമായ രീതിയിൽ സർവീസ് നടത്തിയത്. തിരുവനന്തപുരത്തുനിന്നെത്തിയ ബസ് പാലക്കാട് ഡിപ്പോയിൽ നിർത്തിയപ്പോൾ ചിത്രീകരിച്ച ദൃശ്യങ്ങളാണു പ്രചരിക്കുന്നത്. ബസിനെക്കുറിച്ചും ടയറുകളുടെ അവസ്ഥയെക്കുറിച്ചും ഇതിൽ വിവരിക്കുന്നുണ്ട്. നിറയെ യാത്രക്കാരുമായി സർവീസ് നടത്തിയ ബസിന്റെ മുന്നിലെ ഇടതു ടയർ പൂർണമായും തേഞ്ഞ അവസ്ഥയിലാണ്. ടയറിനുള്ളിലെ സ്റ്റീൽകമ്പികൾ വരെ പുറത്തായിട്ടുണ്ട്. പിന്നിൽ ഇടതുവശത്തുള്ള രണ്ടു ടയറുകളുടെ അവസ്ഥ ഇതിലും പരിതാപകരമാണ്. ഇത്തരം ടയറുകൾ യാത്രയ്ക്കിടെ ചൂട് താങ്ങാനാകാതെ പൊട്ടിത്തെറിക്കാനും ബ്രേക്ക് ചെയ്യുമ്പോൾ തെന്നിമാറാനും സാധ്യതയേറെയാണ്. ദൃശ്യങ്ങൾ പ്രചരിപ്പിച്ച ഡ്രൈവർക്കെതിരേ നടപടിയെടുത്ത് രക്ഷപ്പെടാനുള്ള തത്രപ്പാടിലാണു ഡിപ്പോ അധികൃതർ. യാത്ര പുറപ്പെടുന്നതിനു മുമ്പ് ബസിന്റെ ക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതു ഡ്രൈവറാണ്. ടയർ അപകടാവസ്ഥയിലാണെന്ന് ഡ്രൈവർക്ക് റിപ്പോർട്ട് ചെയ്യാമായിരുന്നു. ഇത് എഴുതിനൽകിയാൽ തകരാർ പരിഹരിക്കാതെ ബസ് അയക്കില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, സർവീസ് മുടങ്ങാതിരിക്കാൻ ഡ്രൈവറെ നിർബന്ധിച്ചതായാണ് ഒരുവിഭാഗം ജീവനക്കാർ പറയുന്നത്. ടയർ വാങ്ങിയിട്ട് മൂന്നുമാസം മൂന്നുമാസത്തോളമായി കെ.എസ്.ആർ.ടി.സി. ടയർ വാങ്ങിയിട്ടില്ല. റീട്രെഡ് ചെയ്ത ടയറുകളും കുറവാണ്. ദിവസം 1000 ബസുകൾ ടയറും സ്പെയർപാർട്സും ഇല്ലാതെ കട്ടപ്പുറത്താണ്. റിസർവേഷനുള്ള ബസുകൾ മുടങ്ങാതിരിക്കാൻ സാങ്കേതിക തകരാറുകൾ പരിഹരിക്കാതെ ജീവനക്കാരെ നിർബന്ധിക്കുന്നതായി ജീവനക്കാർ പറഞ്ഞു. കാര്യക്ഷമത പരിശോധിച്ച് ബസുകൾ നിരത്തിലിറക്കാൻ തീരുമാനിച്ചാൽ കൂടുതൽ ബസുകൾ മുടങ്ങുമെന്നു സാങ്കേതികവിഭാഗം ജീവനക്കാരും പറയുന്നു. Content Highlights:Tyre shortage in KSRTC
from mathrubhumi.latestnews.rssfeed https://ift.tt/2OIl5jy
via
IFTTT
No comments:
Post a Comment