കോഴിക്കോട്: കൂടത്തായി പരമ്പര കൊലപാതകത്തിലെ മുഖ്യ പ്രതി ജോളിയും സുഹൃത്ത് ജോണ്‍സനും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളതെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. സൗഹൃദത്തിനപ്പുറമുള്ള ബന്ധം ഇരുവരും തമ്മിലുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും ജോളി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നു. ഇത് ജോണ്‍സന്റെ അറിവോടെയണെന്നാണ് പോലീസ് കരുതുന്നത്. മുന്‍ കൊലപാതകങ്ങളില്‍ ജോണ്‍സന് ഏതെങ്കിലും വിധത്തിലുള്ള പങ്ക് ഉണ്ടോ എന്ന് പരിശോധിക്കാനും പോലീസ് തീരുമാനമായിട്ടുണ്ട്.
രണ്ടാം ഭര്‍ത്താവായ ഷാജുവിനെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി ജോളി അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ഷാജുവിനെയും ജോണ്‍സന്റെ ഭാര്യയെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചുവെന്നും ജോണ്‍സനുമായുള്ള വിവാഹത്തിനുവേണ്ടിയായിരുന്നു ഇതെന്നും ജോളി മൊഴി നല്‍കി എന്നാണ് വിവരം. ജോളിയും ജോണ്‍സനും തമ്മിലുണ്ടായിരുന്നത് സൗഹൃത്തിന് അപ്പുറമുള്ള ബന്ധമാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന.
ജോളി കോയമ്പത്തൂരില്‍ ജോണ്‍സനെ കാണാനായി പോയിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ടവര്‍ ഡംപ് പരിശോധനയിലൂടെയാണ് ഇക്കാര്യം കണ്ടെത്തിയത്. രണ്ടു ദിവസം ജോളി കോയമ്പത്തൂരില്‍ താമസിച്ചു. ജോണ്‍സണും ജോളിയും ബംഗളൂരുവില്‍ പോയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ നിരന്തരം കോയമ്പത്തൂര്‍ സന്ദര്‍ശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ മനസിലാക്കിയത്.
ഓണക്കാലത്ത് ജോളി വീട്ടിലില്ലായിരുന്നെന്ന് മകന്‍ റോമോ പൊലീസിന് മൊഴി നല്‍കിയിരുന്നു. കട്ടപ്പനയിലെ വീട്ടിലേക്ക് പോകുന്നെന്നാണ് പറഞ്ഞതെന്നും മകന്‍ അറിയിച്ചിരുന്നു. എന്നാല്‍, ജോളി കട്ടപ്പനയിലെ വീട്ടില്‍ രണ്ടു ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളെന്നും അവിടെനിന്ന് കോയമ്പത്തൂരിലേക്കാണ് പോയതെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.
ജോളിയുമായി സൗഹൃദം ഉണ്ടെന്ന് ജോണ്‍സണ്‍ കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നല്‍കിയിരുന്നു. ജോളിയോടൊപ്പം വിനോദയാത്രകള്‍ പോയിട്ടുണ്ടെന്നും രാത്രിയില്‍ സിനിമയ്ക്ക് പോയിട്ടുണ്ടെന്നും ജോണ്‍സന്‍ സമ്മതിച്ചിരുന്നു. മാത്രമല്ല ജോണ്‍സന്റെ കുടുംബവും ജോളിയുടെ കുടുംബവും തമ്മില്‍ സൗഹൃദ ബന്ധമുണ്ടായിരുന്നു. ഇരു കുടുംബങ്ങളും ഒരുമിച്ച് അവധിക്കാല യാത്രകള്‍ നടത്തിയിരുന്നു. ഇത്തരം ഒരു യാത്രക്കിടെയാണ് ജോണ്‍സന്റെ ഭാര്യയ്ക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി ജോളി കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് വിവരം.
from mangalam.com https://ift.tt/2OIjzhb
via IFTTT
No comments:
Post a Comment