കോട്ടയം: അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കാനിരിക്കെ വിവിധ മത-സമുദായ സംഘടനകള്‍ രാഷ്ട്രീയ നിലപാടുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. മതനേതാക്കളെ ചാക്കിടാന്‍ രാഷ്ട്രീയ നേതാക്കള്‍ പിന്നാലെയുണ്ട്. എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും നിലപാട് പരസ്യമാക്കിയതോടെ മറ്റു സമുദായങ്ങളും മനസ് തുറക്കുകയാണ്. ഇടത്, വലത് മുന്നണികളെ ഒരേപോലെ വെള്ളംകുടിപ്പിക്കുന്ന മലങ്കരസഭയിലെ തര്‍ക്കത്തില്‍നിന്നു നേട്ടം കൊയ്യാന്‍ ബി.ജെ.പി. രംഗത്തുണ്ട്.
മുസ്ലിം സംഘടകള്‍ രാഷ്ട്രീയ നിലപാടുകള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അവരുടെ സമീപനം സമുദായനേതാക്കളുടെ പ്രസ്താവനകളില്‍ വ്യക്തമാണ്. സമദൂരം വെടിഞ്ഞ് ശരിദൂരം സ്വീകരിക്കുമെന്ന് എന്‍.എസ്.എസ്. നേതൃത്വം പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ രമേശ് ചെന്നിത്തല രംഗത്തെത്തി. എന്നാല്‍ നായര്‍ സമുദായംഗങ്ങള്‍ എന്‍.എസ്.എസ്. നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കില്ലെന്നായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.
ആര്‍ക്കു വോട്ട് ചെയ്യണമെന്ന് എന്‍.എസ്.എസ്. നേതൃത്വം പറഞ്ഞിട്ടില്ലെന്നാണു സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വ്യാഖ്യാനം. മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തിയ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, കോണ്‍ഗ്രസ് നേതൃത്വം ഈഴവ സമുദയത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും പാര്‍ട്ടി ഭാരവാഹിത്വത്തിലും അവഗണിക്കുകയാണെന്ന ആക്ഷേപവും ഉയര്‍ത്തി. വെള്ളാപ്പള്ളിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നു കോടിയേരിയുടെ പ്രതികരണം െവെകിയില്ല.
ക്രൈസ്തവ സഭകള്‍ രാഷ്ട്രീയ നിലപാട് പൊതുവേ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സഭാതര്‍ക്കം ഇടതുമുന്നണിയെയും വലതുമുന്നണിയെയും ഒരേപോലെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഈ അവസരം മുതലാക്കാനാണ് ബി.ജെ.പി. നേതൃത്വത്തിന്റെ തീരുമാനം. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് മുന്‍തൂക്കമുളള പ്രദേശങ്ങളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനും യാക്കോബായ വിഭാഗത്തിന്റെ ശക്തികേന്ദ്രങ്ങളില്‍ യാക്കോബായ വിഭാഗത്തിനും അനുകൂല നിലപാടാണ് ബി.ജെ.പി. സ്വീകരിച്ചിരിക്കുന്നത്.
from mangalam.com https://ift.tt/327JToR
via IFTTT
No comments:
Post a Comment