തന്നെ നേരത്തേ അറസ്റ്റ് ചെയ്യാമായിരുന്നില്ലേ...എങ്കില്‍ ഇങ്ങിനെയൊന്നും സംഭവിക്കുമായിരുന്നില്ലല്ലോ? എന്ന് പോലീസിനോട് ജോളി .ഒരിക്കല്‍ ചെയ്തു കഴിഞ്ഞപ്പോള്‍ പിന്നെ കൊല്ലാനുള്ള പ്രവണത ഒരു ബാധ പോലെ ആയിരുന്നു. ആരോടെങ്കിലും വെറുപ്പു തോന്നിയാല്‍ അവരെ കൊല്ലാനുള്ള ദേഷ്യമാണ് ഉണ്ടാകുന്നത്. കാത്തിരുന്ന് ഒടുവില്‍ അത് സാധിക്കുകയും ചെയ്യും. ഒരിക്കലും പിടിക്കപ്പെടില്ലെന്നാണ് വിചാരിച്ചിരുന്നതെന്നും പറഞ്ഞു.
മാത്യൂ രണ്ടു തവണയായി നല്‍കിയ സയനൈഡാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. സയനൈഡ് ഒരു ടിന്നില്‍ സൂക്ഷിച്ച് വെച്ച് ആവശ്യം പോലെ ഉപയോഗപ്പെടുത്തി. സയനൈഡ് എത്തിച്ചു കൊടുത്ത മാത്യുവിന് ചില കൊലപാതകങ്ങളെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരുന്നെന്നും ജോളിയുടെ മൊഴിയില്‍ പറയുന്നു. കുടുംബത്തിലെ പലരും മരിക്കുന്ന ഘട്ടത്തില്‍ ഇതുകൊണ്ട് എന്താണ് ചെയ്യുന്നതെന്ന് ഒരിക്കല്‍ മാത്യു ചോദിച്ചു.
ആറു കൊലപാതകത്തില്‍ അന്നമ്മയെ കീടനാശിനി കലര്‍ത്തിയ ആട്ടിന്‍സൂപ്പ് നല്‍കിയാണ് കൊലപ്പെടുത്തിയത്. രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് സമ്മതിച്ച ജോളി പക്ഷേ അത് എപ്രകാരമായിരുന്നെന്ന് ഓര്‍മ്മിക്കാന്‍ കഴിയുന്നില്ലെന്നും പറഞ്ഞു. ടോം തോമസ് മുതലാണ് സയനൈഡ് ഉപയോഗിക്കാന്‍ തുടങ്ങിയത്. 2008 ല്‍ ഗുളികയില്‍ സയനൈഡ് പുരട്ടി ടോം തോമസിന് നല്‍കി.
ആദ്യഭര്‍ത്താവ് റോയിക്ക് നല്‍കിയതും സയനൈഡ് തന്നെ. സിലിക്ക് ഗുളികയിലും വെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്‍കിയപ്പോള്‍ റോയിയുടെ അമ്മാവന്‍ മാത്യുവിന് മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി. റോയിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതാണ് മാത്യുവിനെ കൊല്ലാന്‍ തീരുമാനിച്ചതിന് പിന്നില്‍. ഇക്കാര്യത്തിനായി അവസരം പാര്‍ത്തു നിന്ന ജോളി വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അക്കാര്യം സാധിച്ചെടുക്കുകയും ചെയ്തു. ജോളിയുടെ വെളിപ്പെടുത്തല്‍ പോലീസിനെ പോലും ഞെട്ടിച്ചു കളഞ്ഞു. എന്നാല്‍ ജോളി വിദഗ്ദ്ധയായ കുറ്റവാളി ആയതിനാല്‍ കരുതലോടെയാണ് പോലീസ് നീങ്ങുന്നത്.
അതേസമയം കൊലപാതകങ്ങളില്‍ ജോളി തനിച്ചായിരുന്നോ മാത്യുവിനും പങ്കുണ്ടോ എന്ന കാര്യം കൂടി പോലീസ് പരിശോധിക്കുന്നുണ്ട്. പ്രജികുമാറില്‍ നിന്നും ഒരു തവണ മാത്രമാണ് മാത്യു സയനൈഡ് വാങ്ങിയിട്ടുള്ളത്. രണ്ടാം തവണ മാത്യുവിന് ആരാണ് സയനൈഡ് നല്‍കിയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സംശയം നില നില്‍ക്കുന്ന കാര്യങ്ങളില്‍ മാത്യുവിനെയും ജോളിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ആറു പേരെയും കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്നാണ് ജോളി പറഞ്ഞുകൊണ്ടിരിക്കുന്നത്.
from mangalam.com https://ift.tt/2palbWz
via IFTTT
No comments:
Post a Comment