ഇസ്‌ലാമാബാദ്: പാക് അധീന കശ്മീരിലെ മൂന്ന് ഭീകരക്യാമ്പുകൾ തകർത്തെന്ന ഇന്ത്യയുടെ വാദം തള്ളി പാകിസ്താൻസൈന്യം. വാദം ‘തെളിയിക്കാൻ’ ആവശ്യമെങ്കിൽ ഇന്ത്യയ്ക്ക് വിദേശ നയതന്ത്രപ്രതിനിധികളെയോ മാധ്യമങ്ങളെയോ മേഖലയിലേക്ക് അയക്കാമെന്നും പാകിസ്താൻ പറഞ്ഞു.ജമ്മുകശ്മീരിലെ തംഗ്ധാർ, കെറാൻ മേഖലകളിൽ പ്രകോപനമില്ലാതെ പാകിസ്താൻ നടത്തിയ ഭീകരാക്രമണങ്ങൾക്ക് മറുപടിയായി ലീപ താഴ്‌വരയിലെ മൂന്ന് ഭീകരക്യാമ്പുകൾ തകർത്തതായും നാലാമത്തേതിന് സാരമായ കേടുപാടുവരുത്തിയതായും കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത് ഞായറാഴ്ച അറിയിച്ചിരുന്നു. ആറുമുതൽ പത്തുവരെ സൈനികരെയും മുപ്പതിലധികം ഭീകരരെയും വധിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.റാവത്ത് ആക്രമണം സ്ഥിരീകരിച്ചതിനുപിന്നാലെ അർധരാത്രിയോടെ പാക് സൈനികവക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ ഇക്കാര്യം തള്ളി ട്വീറ്റ് ചെയ്തു. “അവരെ ലക്ഷ്യമിട്ടുകൊണ്ടുള്ള ക്യാമ്പുകളൊന്നും ഇവിടെയില്ല. വലിയ ഉത്തരവാദിത്വപ്പെട്ട ഒരാൾ ഇത്തരം അവകാശവാദങ്ങൾ നടത്തുന്നത് വിഷമമുണ്ടാക്കുന്നതാണ്. പാകിസ്താനിലെ ഇന്ത്യൻ എംബസിക്ക് ഏതു വിദേശനയതന്ത്രപ്രതിനിധിയെയും മാധ്യമപ്രവർത്തകരെയും മേഖലയിൽ കൊണ്ടുവന്ന് പരിശോധിപ്പിക്കാം. പുൽവാമ ഭീകരാക്രമണത്തിനുശഷം ഇന്ത്യൻ സൈനികനേതൃത്വത്തിന്റെ തെറ്റായ അവകാശവാദങ്ങൾ മേഖലയിലെ സമാധാനത്തിന് കോട്ടംവരുത്തുന്നുണ്ട്. ഇത് സൈനികധാർമികതയ്ക്കെതിരാണ്” - ഗഫൂർ ട്വീറ്റ് ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/2VZgcnS
via
IFTTT
No comments:
Post a Comment