ന്യൂഡൽഹി: ശത്രുവിമാനങ്ങൾ നുഴഞ്ഞുകയറുന്നതു തടയാനായി ഉയർന്ന അതിർത്തിപ്രദേശങ്ങളിലേക്ക് ആകാശ് പ്രൈം മിസൈലുകൾ വാങ്ങാൻ പ്രതിരോധമന്ത്രാലയം ആലോചിക്കുന്നു. ചൈനയോടും പാകിസ്താനോടും അതിർത്തി പങ്കിടുന്ന 15,000 അടിയിലധികം ഉയരത്തിലുള്ള ലഡാക്ക് പോലുള്ള പ്രദേശങ്ങളിലേക്കായാണ് 10,000 കോടിരൂപമുടക്കി ഇരുന്നൂറോളം മിസൈലുകൾ വാങ്ങുന്നത്. ഡി.ആർ.ഡി.ഒ. വികസിപ്പിച്ചെടുത്ത ആകാശ് മിസൈലുകളുടെ മെച്ചപ്പെട്ട പതിപ്പായ ആകാശ് പ്രൈം സൈനികപരീക്ഷണങ്ങളിലും മറ്റും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. വിദേശ കമ്പനികളിൽനിന്ന് പുതിയ ഉപരിതല മിസൈലുകൾ വാങ്ങാനുദ്ദേശിച്ചിരുന്നെങ്കിലും പ്രതിരോധമേഖലയിൽ 'ഇന്ത്യയിൽ നിർമിക്കൽ' പദ്ധതി കൊണ്ടുവരുന്നതിന്റെ ഭാഗമായി ഡി.ആർ.ഡി.ഒ.ക്കുതന്നെ കരാർ നൽകാൻ തീരുമാനിക്കുകയായിരുന്നു. content highlights:akash prime missile
from mathrubhumi.latestnews.rssfeed https://ift.tt/2P4YnSK
via
IFTTT
No comments:
Post a Comment