തീവണ്ടി ഗതാഗതം താറുമാറായി;ഇന്നും നിയന്ത്രണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 21, 2019

തീവണ്ടി ഗതാഗതം താറുമാറായി;ഇന്നും നിയന്ത്രണം

കൊച്ചി:കനത്തമഴ തീവണ്ടി ഗതാഗതം താറുമാറാക്കി. എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകളിലെ പാളങ്ങൾ വെള്ളത്തിൽ മുങ്ങി. സൗത്ത് സ്റ്റേഷനിൽ പ്ലാറ്റ്ഫോമിനോളം വെള്ളമുയർന്നു. നോർത്തിൽ വെള്ളംകയറി ഓട്ടോമാറ്റിക് സിഗ്നലുകൾ തകരാറിലായി. രാവിലെ ആറുമുതൽ തീവണ്ടികൾ കടത്തിവിടാൻ കഴിയാതെയായി. സൗത്ത് സ്റ്റേഷൻ ഉച്ചയ്ക്കു മൂന്നിനുശേഷമാണ് ഭാഗികമായി പ്രവർത്തനക്ഷമമായത്. 12 പാസഞ്ചറുകളും നാല് എക്സ്പ്രസുകളും റദ്ദാക്കുകയും 26 തീവണ്ടികൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. ചൊവ്വാഴ്ച കണ്ണൂരിൽനിന്ന് പുലർച്ചെ പുറപ്പെടുന്ന തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് (12081), ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി, എറണാകുളത്തുനിന്നു പുറപ്പെടുന്ന പാസഞ്ചർ ട്രെയിനുകളായ ഗുരുവായൂർ-പുനലൂർ (56365), പുനലൂർ-ഗുരുവായൂർ (56366), ഷൊർണൂർ-എറണാകുളം (56361), എറണാകുളം-ആലപ്പുഴ (56379), കായംകുളം-എറണാകുളം (56380), കൊല്ലം-കോട്ടയം (56394), കോട്ടയം-കൊല്ലം (56393) വണ്ടികൾ റദ്ദാക്കി. content highlights:heavy rain train


from mathrubhumi.latestnews.rssfeed https://ift.tt/2MBgnmn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages