അവസാന വാക്കാണോ? ഭീഷണിയുമായി മിഥുന്‍ ട്യൂഷന്‍ ക്ലാസിലുമെത്തി ; പ്രണയത്തിന് താല്‍പ്പര്യമില്ലെന്ന് ദേവിക തുറന്നു പറഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 10, 2019

അവസാന വാക്കാണോ? ഭീഷണിയുമായി മിഥുന്‍ ട്യൂഷന്‍ ക്ലാസിലുമെത്തി ; പ്രണയത്തിന് താല്‍പ്പര്യമില്ലെന്ന് ദേവിക തുറന്നു പറഞ്ഞു

കൊച്ചി: ബുധനാഴ്ച അര്‍ധരാത്രി ദേവികയെ പെട്രോളൊഴിച്ചു കൊലപ്പെടുന്നതിനു മുന്‍പ് െവെകിട്ട് അത്താണിയിലുള്ള ട്യൂഷന്‍ സെന്ററിലും മിഥുന്‍ ഭീഷണിയുമായി ചെന്നിരുന്നു. പുറത്തുനിന്ന് ഒരാള്‍ ദേവികയെ വിളിക്കുന്നതുകണ്ട് ട്യൂഷന്‍ ടീച്ചറാണു സംസാരിച്ചിട്ടു വരാന്‍ ദേവികയോടു പറഞ്ഞത്.

മറ്റൊരു സുഹൃത്തും ദേവികയ്‌ക്കൊപ്പം ഉണ്ടായിരുന്നു. അവസാനമായി നിന്റെ വായില്‍നിന്നു കേള്‍ക്കാന്‍ വന്നതാണെന്നു പറഞ്ഞാണു മിഥുന്‍ സംഭാഷണം ആരംഭിച്ചത്. പ്രണയത്തിനു താല്‍പര്യമില്ലെന്നു പറഞ്ഞിട്ടും ഇത് അവസാന വാക്കാണോ എന്നായിരുന്നു മിഥുന്റെ ചോദ്യം. കുറച്ചുകഴിഞ്ഞു വീണ്ടും വന്ന് ഇതേ കാര്യങ്ങള്‍ ചോദിച്ചു.

ബുധനാഴ്ച ദേവികയുടെ സ്‌കൂളിലെത്തിയും മിഥുന്‍ ശല്യപ്പെടുത്തിയിരുന്നതായി സഹപാഠികളില്‍ ഒരാള്‍ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ മുന്‍പു മിഥുന്‍ ദേവികയ്ക്കു നല്‍കാന്‍ ഒരു മൊെബെല്‍ ഫോണുമായി വീട്ടില്‍ വന്നതായി അയല്‍വാസികള്‍ പറയുന്നു. അന്ന് അതു വാങ്ങാതിരുന്ന ദേവികയെ ഇയാള്‍ മര്‍ദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പിതാവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇതിന്റെ െവെരാഗ്യം കൂടിയാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ് കരുതുന്നു.

കൊല്ലപ്പെട്ട ദേവികയുടെ അമ്മയുടെ ബന്ധുവാണു മിഥുന്‍. ദേവികയുടെ അമ്മയുടെ വീട് പറവൂരിനടുത്തു തത്തപ്പിള്ളിയിലാണ്. മിഥുന്റെ അമ്മയുടെ സഹോദരിയുടെ വീടും ഇവിടെയാണ്. ഇവിടെവച്ചാണു മിഥുനുമായി പരിചയപ്പെട്ടത്. രാത്രിയില്‍ കൊല്ലാനുറച്ച് മിഥുന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതു പള്‍സര്‍ െബെക്കിലായിരുന്നു.

എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മിഥുന്‍ (24) പെയിന്റിങ് തൊഴിലാളിയാണ്. പറവൂര്‍ ചെറിയപല്ലംതുരുത്ത് പാടത്തുവീട്ടില്‍ ഉദയന്‍-ഉദയ ദമ്പതികളുടെ മകനാണ്. കുറച്ചുനാളായി പറവൂരിനടുത്തു കൂട്ടുകാടാണു താമസിക്കുന്നത്. തൂയിത്തറ, വലിയ പല്ലംതുരുത്ത് എന്നിവിടങ്ങളില്‍ വാടകയ്ക്കു താമസിച്ചശേഷം മൂന്നുവര്‍ഷം മുമ്പാണു കൂട്ടുകാട് സ്ഥിരതാമസമാക്കിയത്. മിഥുന്റെ പിതാവ് സെക്യൂരിറ്റി ജീവനക്കാരനാണ്. ഉദയ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.



from mangalam.com https://ift.tt/2MzlORd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages