തിരുവനന്തപുരം: കൂടത്തായി കൊലപാതകപരമ്പരയിലെ ഇര ടോം തോമസിന്റെ പേരില്‍ വ്യാജ ഒസ്യത്ത് ചമച്ച സംഭവത്തില്‍ കോഴിക്കോട് ലാന്‍ഡ് ട്രിബ്യൂണല്‍ കമ്മിഷണര്‍ ജയശ്രീ എസ്. വാര്യര്‍ക്കെതിരേ വകുപ്പുതലനടപടി ഉടന്‍. ടോമിന്റെ മകന്റെ ഭാര്യയും കേസിലെ മുഖ്യപ്രതിയുമായ ജോളിയുടെ സുഹൃത്താണു ജയശ്രീ. ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ജയശ്രീക്കെതിരേ നടപടിയെടുക്കാനാണു നീക്കം.
ജയശ്രീ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ ജോളിയെ സഹായിച്ചെന്നാണു റവന്യൂ മന്ത്രിക്കു ലഭിച്ച പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഭരണപക്ഷ യൂണിയന്‍ അംഗമാണു ജയശ്രീ. സംഭവം വിവാദമായതോടെ മന്ത്രി നേരിട്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ടോം തോമസിന്റെ 38.5 സെന്റ് സ്ഥലവും ഇരുനില വീടും തട്ടിയെടുക്കാന്‍ ജയശ്രീയുടെ സഹായത്തോടെ ജോളി വ്യാജ ഒസ്യത്ത് ചമച്ചെന്നാണ് ആരോപണം.
ജയശ്രീക്കു െകെമാറാനെന്ന പേരില്‍ ജോളി സയെനെഡ് വാങ്ങിയതായും പോലീസിനു വിവരം ലഭിച്ചിരുന്നു. വ്യാജ ഒസ്യത്ത് നിര്‍മിച്ച കാലയളവില്‍ കൂടത്തായി വില്ലേജ് ഓഫീസറുടെ ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാറായിരുന്നു ജയശ്രീ. അന്നത്തെ ജില്ലാ കലക്ടര്‍ ഉള്‍പ്പടെയുള്ളവരില്‍നിന്നു വിവരം ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണു നടപടിനീക്കം. വസ്തുവിനു കരമടച്ചതിന്റെ രസീത് ജോളിക്കു ലഭിച്ചതില്‍ ജയശ്രീക്കു പങ്കുണ്ടെന്നാണു കണ്ടെത്തല്‍.
വ്യാജ ഒസ്യത്ത് സംബന്ധിച്ചു കൂടത്തായി വില്ലേജ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ട് കാണാതായിരുന്നു. സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ വ്യാജരേഖ ചമച്ചെന്നു ടോം തോമസിന്റെ മകന്‍ റോജോയാണ് ആരോപണമുന്നയിച്ചത്. തുടര്‍ന്ന്, വിവരാവകാശനിയമപ്രകാരം രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും കാണാനില്ലെന്നായിരുന്നു മറുപടി. ജയശ്രീയെക്കൂടാതെ മറ്റു ചില ഉദ്യോഗസ്ഥര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നാണു നിഗമനം.
from mangalam.com https://ift.tt/2Mb5kjA
via IFTTT
No comments:
Post a Comment