'35 വയസ് വരെ ധാരാളം,മരണവാര്‍ത്ത പോലും ആരുമറിയാതെ, പ്രകൃതിയില്‍ അലിഞ്ഞു ചേരണം.'. ആ കുറിപ്പ് അറംപറ്റി, പിന്നാലെ കുടജാദ്രിമുകളില്‍ ജംഷീറിനെ 'മിന്നല്‍' കൊണ്ടുപോയി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 9, 2019

'35 വയസ് വരെ ധാരാളം,മരണവാര്‍ത്ത പോലും ആരുമറിയാതെ, പ്രകൃതിയില്‍ അലിഞ്ഞു ചേരണം.'. ആ കുറിപ്പ് അറംപറ്റി, പിന്നാലെ കുടജാദ്രിമുകളില്‍ ജംഷീറിനെ 'മിന്നല്‍' കൊണ്ടുപോയി

മംഗളുരു:' എന്റെ മരണവാര്‍ത്ത പോലും ആരുമറിയാതെ, പ്രകൃതിയില്‍ അലിഞ്ഞു ചേരണം'... ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 23 ന് ഫെയ്‌സ്ബുക്കില്‍ ജംഷീര്‍ കുറിച്ചിട്ട വാക്കുകളാണ് അറംപറ്റിയത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട കുടജാദ്രി മുകളില്‍ വെച്ചു തന്നെയാണ് പ്രകൃതി രൗദ്രഭാവമായ 'മിന്നല്‍' ലിലൂടെ ജംഷീറിനെ കൊണ്ടുപോയത്.. എന്നന്നേയ്ക്കുമായി.

സാഹസികസഞ്ചാരിയും ഫോട്ടോഗ്രാഫറുമായി പെരുമണ്ണ പീടികത്തൊടിയില്‍ ജംഷീര്‍ കരിമ്പനക്കല്‍ എടക്കാടന്‍ എന്ന യുവാവാണ് സുഹൃത്തുക്കള്‍ക്കൊപ്പം കുടജാദ്രിയില്‍ വെച്ച് മിന്നലേറ്റ് മരിച്ചത്. കുടജാദ്രിയില്‍വെച്ച് ഫോണില്‍ സംസാരിക്കുമമ്പാള്‍ ശനിയാഴ്ച വൈകുന്നേരമാണ് മിന്നലേറ്റത്. സര്‍വജ്ഞപീഠം കയറാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതിനിടെയാണ് മിന്നലേറ്റ് മരണം സംഭവിക്കുന്നത്.

സുഹൃത്തുക്കള്‍ക്കൊപ്പം സാഹസിക സഞ്ചാരം നടത്തുന്ന, യാത്ര ലഹരിയാക്കിയ ജംഷീര്‍ താന്‍ നടത്തിയ യാത്രകള്‍ ഒക്കെ ജംഷീര്‍ കരിമ്പനക്കല്‍ എടക്കാടന്‍ എന്ന പേജില്‍ പങ്കുവെച്ചിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 23 നാണ് മരണത്തിന്റെ സൂചനകള്‍ നല്‍കിയ ഒരു പോസ്റ്റ് ജംഷീര്‍ പോസ്റ്റ് ചെയ്തത്. '100 വര്‍ഷം വരെ ഒന്നും വേണ്ട, 35 വയസു വരെ ധാരാളം.. ഇനി അവശേഷിക്കുന്നത് അഞ്ചു വര്‍ഷം മാത്രം.. സനാതനധര്‍മ്മത്തിലൂന്നി മാനവ, മാധവ സേവ ചെയ്യണം..,തൗബ ചെയ്ത് മടങ്ങണം.. എന്നിങ്ങനെ തുടങ്ങുന്ന പോസ്റ്റ് പങ്കുവെച്ചതിനു പിന്നാലെയാണ് മരണം.

സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധനയ്ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മൃതദേഹം ബുധനാഴ്ച വൈകുന്നേരത്തോടെ കോഴിക്കോട് എത്തിച്ച് കബറടക്കി. പെരുമണ്ണ പീടികത്തൊടിയില്‍ ഇമ്പിച്ചിബാവയുടെയും സല്‍മനയുടെയും മകനാണ് ജംഷീര്‍.



from mangalam.com https://ift.tt/2Mw9Urx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages