ശരീരത്തില്‍ പതിച്ചത് മാരക പ്രഹര ശേഷിയുള്ള 16 വെടിയുണ്ടകള്‍; യുവാവ് രണ്ട് മൈല്‍ നടന്ന് ആശുപത്രിയിലെത്തി; അത്ഭുതത്തോടെ ശാസ്ത്രലോകം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 26, 2019

ശരീരത്തില്‍ പതിച്ചത് മാരക പ്രഹര ശേഷിയുള്ള 16 വെടിയുണ്ടകള്‍; യുവാവ് രണ്ട് മൈല്‍ നടന്ന് ആശുപത്രിയിലെത്തി; അത്ഭുതത്തോടെ ശാസ്ത്രലോകം

മാരക പ്രഹര ശേഷിയുള്ള തോക്കുകളുടെ വിഭാഗത്തില്‍ പെടുന്ന ഓട്ടോമാറ്റിക് റൈഫിൡ നിന്നും 16 വെടിയുണ്ടകളേറ്റ യുവാവ് രണ്ട് മൈല്‍ ദൂരെയുള്ള ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ തന്നെത്താനെത്തി. വെടിയേറ്റ് നിലത്ത് വീണ യുവാവാണ് രണ്ട് മൈല്‍ ദൂരെയുള്ള ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയത്. സംഭവത്തില്‍ പോലീസും വൈദ്യ ശാസ്ത്രവും ഡോക്ടര്‍മാരും ഞെട്ടിയിരിക്കുകയാണ്.

വെള്ളിയാഴ്ച രാവിലെ ഫിലഡല്‍ഫിയ കെന്‍സിങ്ടണ്‍ പരിസരത്താണ് സംഭവമുണ്ടായത്. 27 വയസ്സുകാരനാണ് വെടിയേറ്റത്. യുവാവിന്റെ ഇടത്തെ ഇടുപ്പെല്ല്, നെഞ്ച്, ഷോള്‍ഡര്‍, കഴുത്ത്, കൈകള്‍ എന്നിവിടങ്ങളിലാണ് വെടിയുണ്ടകള്‍ തറച്ചതെന്ന് പൊലീസ് പറഞ്ഞു. ടെംപിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ കഴിയുന്ന യുവാവ് ഗുരുതരാവസ്ഥയിലാണെങ്കിലും അപകടനില തരണം ചെയ്തതായാണ് വിവരം.

സംഭവം നടന്ന സ്ഥലത്തു നിന്നും 23 ഷെല്ലുകള്‍ ലഭിച്ചതായും വെടിവച്ചുവെന്നു സംശയിക്കുന്ന വ്യക്തി കാറില്‍ കയറി രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്താനായി സമീപ പ്രദേശങ്ങളിലുള്ള ക്യാമറള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.



from mangalam.com https://ift.tt/2JpoyA4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages