കടയ്ക്കൽ (കൊല്ലം) : 12 വർഷംമുൻപ് നഷ്ടപ്പെട്ട സ്വർണമാല മനോജ്കുമാറിന് ചൊവ്വാഴ്ച തിരിച്ചുകിട്ടി. പുരയിടത്തിൽ പണിയെടുക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് മാല ലഭിച്ചത്.കടയ്ക്കൽ പഞ്ചായത്തിലെ മുകുന്നേരി അനിൽഭവനിൽ മനോജ്കുമാറിന്റെ ഒന്നേമുക്കാൽ പവൻ തൂക്കമുള്ള മാലയാണ് വീട്ടുപറമ്പിലെ പണിക്കിടെ നഷ്ടപ്പെട്ടത്.അന്നൊക്കെ ദിവസവും പുരയിടത്തിന്റെ മുക്കും മൂലയും പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വിദേശത്തേക്കു പോയ മനോജ്കുമാർ അടുത്തിടെ നാട്ടിലെത്തി. ഇതിനകം മാലയെക്കുറിച്ച് മറന്നിരുന്നു.ചൊവ്വാഴ്ച പുരയിടത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ മഴക്കുഴിയെടുക്കുന്നതിനിടെയാണ് മണ്ണിൽ പുതഞ്ഞനിലയിൽ മാല കണ്ടത്. ഗ്രാമപ്പഞ്ചായത്ത് മുൻ അംഗവും തൊഴിലുറപ്പ് മേറ്റുമായ ഷീനാകുമാരിയുടെ നേതൃത്വത്തിലുള്ള തൊഴിലാളികൾക്ക് ലഭിച്ച മാല ഉടമയ്ക്കു കൈമാറി.
from mathrubhumi.latestnews.rssfeed https://ift.tt/2PbK6E8
via
IFTTT
No comments:
Post a Comment