ആലപ്പുഴ/കൊച്ചി: മുൻ ഉപപ്രധാനമന്ത്രിയും ബി.ജെ.പി.യുടെ മുതിർന്ന നേതാവുമായ എൽ.കെ.അദ്വാനി വിശ്രമത്തിനായി കേരളത്തിലെത്തി. ആലപ്പുഴ മാരാരിക്കുളത്തെ മാരാരി ബീച്ച് റിസോർട്ടിൽ വില്ലയിലാണ് താമസം. നെടുന്പാശ്ശേരി വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്വാനിയുമായി കൂടിക്കാഴ്ച നടത്തി. മകൾ പ്രതിഭയും കുടുംബാംഗങ്ങളുമടക്കം ഏഴുപേർ ഉൾപ്പെടുന്ന സംഘം തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് ഇവിടെയെത്തിയത്. വൈകീട്ട് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി റോഡ് മാർഗം ആലപ്പുഴയിലേക്ക് വരികയായിരുന്നു. സന്ദർശകരെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നാണ് സുരക്ഷാച്ചുമതലയുള്ളവർ അറിയിച്ചത്. എട്ടാം തീയതി ഉച്ചകഴിഞ്ഞാണ് മടക്കം . തിങ്കളാഴ്ച വൈകീട്ട് 5.40-ന് ഇൻഡിഗോയുടെ ഡൽഹി വിമാനത്തിൽ എത്തിയ അദ്വാനിക്ക് കൊച്ചി വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഈ സമയംതന്നെ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിൽ വന്നിറങ്ങി. എൽ.കെ.അദ്വാനി വി.ഐ.പി. ലോഞ്ചിൽ ഇരിപ്പുണ്ടെന്നറിഞ്ഞ് പിണറായി വിജയൻ അദ്ദേഹത്തെ ചെന്നുകണ്ടു. അഞ്ചുമിനിറ്റുനേരത്തെ കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് പോയി. ബി.ജെപി. സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള, വൈസ് പ്രസിഡന്റ് പി.എം.വേലായുധൻ, ദേശീയ കൗൺസിലംഗം നെടുമ്പാശ്ശേരി രവി, മധ്യമേഖലാ ജനറൽ സെക്രട്ടറി എൻ.പി.ശങ്കരൻകുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അദ്വാനിക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകിയത്. 2017 ജൂണിലും വിശ്രമാർഥം അദ്വാനി കേരളത്തിലെത്തിയിരുന്നു. അന്ന് കുമരകത്തായിരുന്നു താമസം. പുരവഞ്ചിയിൽ കായൽയാത്രയും നടത്തിയാണ് അന്നുമടങ്ങിയത്. ഇസെഡ് പ്ളസ് കാറ്റഗറി സുരക്ഷയുള്ള അദ്വാനിക്ക് താമസസ്ഥലത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. യാത്രയ്ക്കിടെ അദ്വാനിക്ക് ചേർത്തല സ്റ്റേഷനിൽ വിശ്രമം എൽ.കെ.അദ്വാനി മാരാരിക്കുളത്തെ റിസോർട്ടിലേക്കുള്ള യാത്രയ്ക്കിടെ ചേർത്തല പോലീസ് സ്റ്റേഷനിൽ വിശ്രമിച്ചു. വൈകീട്ട് ഏഴരയോടെയായിരുന്നു വൻ സുരക്ഷാസന്നാഹത്തിന്റെ അകമ്പടിയോടെ സ്റ്റേഷനിലെത്തിയത്. 10 മിനിറ്റോളം ഇവിടെ ചെലവഴിച്ചു. മൂന്നുവർഷങ്ങൾക്കുമുൻപ് കുത്തിയതോട് പോലീസ് സ്റ്റേഷനിലും സമാനരീതിയിൽ ഇറങ്ങി വിശ്രമിച്ചിരുന്നു. Content Highlights:bjp leader lk advani arrives in kerala, cm pinarayi vijayan meets him
from mathrubhumi.latestnews.rssfeed https://ift.tt/34kUmPu
via
IFTTT
No comments:
Post a Comment