തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഒഡിഷാ തീരത്ത് രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിക്കുന്നതിനാൽ കേരളത്തിൽ ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ വെള്ളിയാഴ്ചവരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ 24 മണിക്കൂറിനുള്ളിൽ ഏഴുമുതൽ 11 വരെ സെന്റീ മീറ്റർ മഴപെയ്യാം. കേരള-കർണാടക തീരത്ത് ന്യൂനമർദപാത്തി നിലവിലുള്ളതും ശക്തമായ മഴയ്ക്ക് കാരണമാകും. തമിഴ്നാട്, പുതുച്ചേരി, കർണാടക തീരത്ത് ശക്തമായ കാറ്റടിക്കാമെന്നതിനാൽ ചൊവ്വാഴ്ച മത്സ്യബന്ധനത്തിന് വിലക്കുണ്ട്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ ചൊവ്വ- എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ബുധൻ- കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് വ്യാഴം- കോഴിക്കോട്, കണ്ണൂർ വെള്ളി- കോഴിക്കോട്, കണ്ണൂർ, കാസർകോട് Content Highlights:rain in kerala, yellow alert issued in eight districts
from mathrubhumi.latestnews.rssfeed https://ift.tt/2UxSiPL
via
IFTTT
No comments:
Post a Comment