ബെംഗളൂരു: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണദൗത്യമായ ചന്ദ്രയാൻ- രണ്ട് വിജയത്തോടടുക്കുന്നു. ചാന്ദ്രഭ്രമണപഥത്തിൽ ചലിക്കുന്ന മാതൃപേടകമായ ഓർബിറ്ററിൽനിന്ന് കഴിഞ്ഞദിവസം വേർപെട്ട് സ്വതന്ത്രസഞ്ചാരമാരംഭിച്ച ലാൻഡറി(ചന്ദ്രോപരിതലത്തിലിറങ്ങുന്ന പേടകഭാഗം)ന്റെ രണ്ടാമത്തെ ദിശാക്രമീകരണവും വിജയകരമായി പൂർത്തിയാക്കി. ബുധനാഴ്ച പുലർചച്ചെ 3.45-നാണ് ഒമ്പത് സെക്കൻഡ്ക്കൊണ്ട് ഭ്രമണപഥം താഴ്ത്തിയത്. ഇതോടെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിന് 35 കിലോമീറ്റർ മാത്രം അകലെയായി. ആദ്യത്തെ ദിശാക്രമീകരണം ചൊവ്വാഴ്ച വിജയകരമായി നടന്നിരുന്നു. മൂന്ന് ദിവസം കൊണ്ട് പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങും. ലാൻഡർ ചന്ദ്രനിലിറങ്ങുന്ന ചരിത്രമുഹൂർത്തമാഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ബെംഗളൂരുവിൽ ഇന്ത്യൻ ബഹിരാകാശഗവേഷണസംഘടന(ഐ.എസ്.ആർ.ഒ.)യുടെ ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്ക് കേന്ദ്രത്തിലെത്തും. രണ്ടാമത്തേതും അവസാനത്തേതുമായ ദിശാക്രമീകരണം വിജയകരമായി പൂർത്തിയാക്കിയതോടെ ലാൻഡർ ചന്ദ്രനിലിറങ്ങുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി.ഓർബിറ്ററിലെയും ലാൻഡറിലെയും എല്ലാ ഘടകങ്ങളും തൃപ്തികരമായി പ്രവർത്തിക്കുന്നതായി ഐ.എസ്.ആർ.ഒ. അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ലാൻഡറിന്റെ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കും. തുടർന്ന് ശനിയാഴ്ച പുലർച്ചെ 1.30-നും 2.30-നുമിടയിൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങും. ചന്ദ്രനിലിറങ്ങുന്നതിനുമുമ്പ് ചന്ദ്രോപരിതലത്തിന്റെ ചിത്രം ലാൻഡറിലെ ക്യാമറ പകർത്തും. ദക്ഷിണധ്രുവത്തിലെ രണ്ട് ഗർത്തങ്ങൾക്കിടയിലെ പ്രതലത്തിലാണ് ലാൻഡർ ഇറങ്ങുന്നത്. ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒ. ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്ക് കേന്ദ്രത്തിലെയും മിഷൻ ഓപ്പറേഷൻ കോംപ്ലക്സിലെയും ശാസ്ത്രജ്ഞരാണ് പേടകത്തെ നിയന്ത്രിക്കുന്നത് Content Highlights:second de-orbiting maneuver for Chandrayaan spacecraft was performed successfully
from mathrubhumi.latestnews.rssfeed https://ift.tt/2Zw7C59
via
IFTTT
No comments:
Post a Comment