തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ചമുതൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിവിധ ജില്ലകൾക്കു മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച നാലു ജില്ലകൾക്കും ബുധനാഴ്ച എട്ടു ജില്ലകൾക്കും വ്യാഴാഴ്ച ഒമ്പതു ജില്ലകൾക്കുമാണ് മുന്നറിയിപ്പുള്ളത്. ആന്ധ്രാ തീരത്തിനടുത്ത് കടലിൽ രൂപപ്പെട്ടിരിക്കുന്ന അന്തരീക്ഷച്ചുഴിയാണ് മഴയ്ക്കു കാരണമാവുക. അതേസമയം, ഗുജറാത്തിനു സമീപം രൂപംകൊണ്ടിരിക്കുന്ന ന്യൂനമർദം കൊടുങ്കാറ്റായി മാറുമെങ്കിലും ചൊവ്വാഴ്ച വൈകീട്ടോടെ ഒമാൻ തീരത്തേക്കു നീങ്ങും. ഇതു കേരളത്തെ സ്വാധീനിക്കില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളതീരത്ത് മത്സ്യബന്ധനത്തിനു പോകാൻ തടസ്സമില്ലെന്നും അധികൃതർ അറിയിച്ചു. യെല്ലോ അലർട്ട് ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്. content highlights:rain alert kerala
from mathrubhumi.latestnews.rssfeed https://ift.tt/354EiS3
via
IFTTT
No comments:
Post a Comment