‘പുരുഷായുസ്സ്’ കൂടുതൽ ഡൽഹിയിൽ ; ഗ്രാമങ്ങളിൽ കേരളം, നഗരമെങ്കിൽ ഹിമാചൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 9, 2019

‘പുരുഷായുസ്സ്’ കൂടുതൽ ഡൽഹിയിൽ ; ഗ്രാമങ്ങളിൽ കേരളം, നഗരമെങ്കിൽ ഹിമാചൽ

ന്യൂഡൽഹി: ആയുർദൈർഘ്യത്തിന്റെ ഏറ്റവുംപുതിയ കണക്കിലും കേരളം മുന്നിൽ. ദേശീയശരാശരി 69വയസ്സാണെങ്കിൽ ഏറ്റവും മുന്നിലുള്ള കേരളത്തിലത് 75.2 വയസ്സാണ്. എന്നാൽ, പുരുഷന്മാരുടെ മാത്രം കണക്കെടുത്താൽ ഡൽഹിയും (73.3 വയസ്സ്) നഗരമേഖലയെടുത്താൽ ഹിമാചൽ പ്രദേശും (77.1) കേരളത്തിനു മുന്നിലാണ്. ഇന്ത്യയിൽ ഏറ്റവും ആയുസ്സ് ആർക്കെന്നു ചോദിച്ചാൽ അത് ഹിമാചൽപ്രദേശിലെ നഗരമേഖലയിൽ ജീവിക്കുന്ന സ്ത്രീകൾക്കാണെന്ന് (79.7 വയസ്സ്) എസ്.ആർ.എസിന്റെ (സാംപിൾ രജിസ്ട്രേഷൻ സിസ്റ്റം) ഏറ്റവും പുതിയ (2013-'17) റിപ്പോർട്ടിൽ പറയുന്നു. പൊതുവായ ആയുർദൈർഘ്യം, സ്ത്രീകൾ, ഗ്രാമീണമേഖല എന്നിവയിൽ കേരളമാണു മുന്നിൽ. ഗ്രാമീണമേഖലയിൽ ഒന്നാംസ്ഥാനത്തുള്ള കേരളത്തിൽ സ്ത്രീകൾക്ക് 78.1 വയസ്സും പുരുഷൻമാർക്ക് 72.4 വയസ്സുമാണ് ആയുസ്സ്. അതേസമയം, നഗരമേഖലയിൽ ഹിമാചൽപ്രദേശിലെ സ്ത്രീകളും (79.7) പുരുഷന്മാരും (75.1) ഒന്നാംസ്ഥാനത്തു നിൽക്കുന്നു. രണ്ടാംസ്ഥാനത്തുള്ള കേരളത്തിലെ നഗരമേഖലയിൽ പുരുഷന്മാർ ശരാശരി 72.5 വയസ്സുവരെയും സ്ത്രീകൾ 77.5 വയസ്സുവരെയുമാണ് ജീവിക്കുന്നത്. കേരളത്തിൽ ഗ്രാമീണമേഖലയിലെ ശരാശരി ആയുർദൈർഘ്യം 75.3 വയസ്സാണെങ്കിൽ ഹിമാചലിൽ അത് 72.2 ആണ്. രണ്ടാംസ്ഥാനത്തുള്ള ജമ്മുകശ്മീരിൽ 73 വയസ്സാണ്. കേരളത്തിൽ സ്ത്രീകളുടെ ആയുസ്സ് 77.8 വയസ്സും പുരുഷന്മാരുടേത് 72.5 വയസ്സുമാണ്. പുരുഷന്മാരിൽ ഡൽഹിയാണ് (73.3) ഒന്നാമതെങ്കിൽ കേരളത്തിനു രണ്ടാംസ്ഥാനമാണ്. പുരുഷന്മാരിൽ ഛത്തീസ്ഗഢും (63.8) സ്ത്രീകളിൽ യു.പി.യുമാണ് (65.6) ഏറ്റവും പിന്നിൽ. ആയുർദൈർഘ്യത്തിൽ സ്ത്രീപുരുഷവ്യത്യാസം ഏറ്റവും കൂടുതലുള്ളത് (6.2) ഉത്തരാഖണ്ഡിലാണ്. ദേശീയശരാശരി പ്രകാരം 2.6 വർഷത്തെ വ്യത്യാസമാണുള്ളത്. 1970-'75 കാലയളവിൽ ഏറ്റവും കൂടിയ ആയുർദൈർഘ്യം കേരളത്തിലും (62.0) കുറവ് യു.പി.യിലും (43.0) ആയിരുന്നു. പുതിയ കണക്കുപ്രകാരം, ഒന്നാംസ്ഥാനത്തുള്ള കേരളത്തിൽ 75.2 വയസ്സും ഏറ്റവും പിന്നിൽ നിൽക്കുന്ന യു.പി.യിൽ 65 വയസ്സുമാണ്. ആയുർദൈർഘ്യത്തിൽ ഗ്രാമ- നഗര വ്യത്യാസം കുറഞ്ഞുവരുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 1970-'75 കാലയളവിൽ ആയുർദൈർഘ്യം ഗ്രാമങ്ങളിൽ 48 വയസ്സും നഗരങ്ങളിൽ 58.9 വയസ്സുമായിരുന്നു. അന്ന് പത്തുവയസ്സിലേറെ അന്തരമുണ്ടായിരുന്നത് ഇപ്പോൾ പകുതിയായി കുറഞ്ഞു. 2013-17-ൽ ഗ്രാമങ്ങളിൽ 67.7 വയസ്സും നഗരങ്ങളിൽ 72.4 വയസ്സുമാണ് ശരാശരി ആയുർദൈർഘ്യം. എസ്.ആർ.എസ്. വിവരങ്ങളുടെ അടിസ്ഥാനത്തിൽ 1970 മുതൽ ആയുർപ്പട്ടിക മുമ്പ് തയ്യാറാക്കിയിരുന്നത് അഞ്ചുവർഷത്തെ കണക്കെടുത്തുകൊണ്ടായിരുന്നു. എന്നാൽ, 1986-നുശേഷം എല്ലാവർഷവും കണക്കുകൾ പുറത്തുവിടാൻ തുടങ്ങി. 2012-'16 വർഷത്തെ കണക്കാണ് ഇപ്പോഴത്തേതിനു തൊട്ടുമുന്നിൽ വന്നത്. അന്ന് സ്ത്രീകളുടെ ആയുർദൈർഘ്യത്തിന്റെ ദേശീയശരാശരി 70.2 ആയിരുന്നത് 2013-'17 റിപ്പോർട്ടിൽ 70.4 വയസ്സായി വർധിച്ചു. പുരുഷന്മാരുടേത് 67.4-ൽ നിന്നാണ് 67.8 ആയി കൂടിയത്. content highlights:Indias life expectancy


from mathrubhumi.latestnews.rssfeed https://ift.tt/34zx74h
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages