തിരുവനന്തപുരം: ദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന കരസേനയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അതിജാഗ്രത പുലർത്താൻ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശംനൽകി. എന്നാൽ, പുണയിലെ കരസേനയുടെ ദക്ഷിണ കമാൻഡിൽനിന്ന് ജാഗ്രതാ മുന്നറിയിപ്പൊന്നും നൽകിയിട്ടില്ലെന്ന് തിരുവനന്തപുരത്തെ പ്രതിരോധവക്താവ് ധന്യാ സനൽ അറിയിച്ചു. കച്ച് മേഖലയിൽ ഉപേക്ഷിക്കപ്പെട്ട ബോട്ടുകൾ കണ്ടെത്തിയെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മേധാവി ജാഗ്രതാ നിർദേശ നൽകിയത്. ബസ്സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലും ജനങ്ങൾ കൂടുന്ന മറ്റുസ്ഥലങ്ങളിലും ജാഗ്രത പുലർത്താൻ നിർദേശിച്ചു. ഓണാഘോഷവുമായി ബന്ധപ്പെട്ട് ജനത്തിരക്ക് വർധിക്കുന്ന സ്ഥലങ്ങളിലും ആഘോഷവേദികൾക്കു സമീപവും കർശനസുരക്ഷ ഏർപ്പെടുത്തും. മാളുകൾ ഉൾപ്പെടെയുള്ള ജനത്തിരക്കേറുന്ന സ്ഥലങ്ങളിലും പരിശോധന നടത്തും. വാഹനപരിശോധന കർശനമാക്കും. ലോഡ്ജുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ നിരീക്ഷിക്കും. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ 112 എന്ന നമ്പറിലോ സംസ്ഥാന പോലീസ് മേധാവിയുടെ കൺട്രോൾ റൂമിലോ (0471 2722500) അറിയിക്കണമെന്ന് ലോക്നാഥ് ബെഹ്റ പൊതുജനങ്ങളോട് അഭ്യർഥിച്ചു. അതേസമയം, പുണെയിൽ നടന്ന ഒരു പരിപാടിക്കിടെ ഒരു ചോദ്യത്തിന് മറുപടിയായി, നേരത്തേ ഉണ്ടായിരുന്ന മുന്നറിയിപ്പിനെക്കുറിച്ച് കരസേനയുടെ ദക്ഷിണ കമാൻഡ് മേധാവി പറയുകമാത്രമാണുണ്ടായതെന്ന് തിരുവനന്തപുരത്തെ വക്താവ് ധന്യാ സനൽ പറഞ്ഞു. ദക്ഷിണ കമാൻഡ് ആസ്ഥാനത്ത് ബന്ധപ്പെട്ടുവെന്നും അവിടെനിന്ന് ഔദ്യോഗികമായി മുന്നറിയിപ്പൊന്നും നൽകിയിട്ടില്ലെന്നും അവരറിയിച്ചു. content highlights: Terror alert: Kerala police following Armys warning
from mathrubhumi.latestnews.rssfeed https://ift.tt/2LMePEu
via
IFTTT
No comments:
Post a Comment