ന്യൂഡൽഹി: പാർലമെന്റ് മന്ദിരവും രാഷ്ട്രപതിഭവനും മന്ത്രാലയങ്ങളും ഉൾപ്പെട്ട ഡൽഹിയുടെ സിരാകേന്ദ്രത്തിന് താമസിയാതെ പുതിയ മുഖം വരും. രാഷ്ട്രപതിഭവൻ, പാർലമെന്റ്, പ്രധാനമന്ത്രിയുടെ കാര്യാലയം, വിദേശകാര്യ, പ്രതിരോധ, ധന, ആഭ്യന്തര മന്ത്രാലയങ്ങൾ എന്നിവ ഒഴികെ ചുറ്റുവട്ടത്തുള്ള മറ്റെല്ലാ മന്ത്രാലയങ്ങളും പഴയ മന്ദിരങ്ങളും പൊളിച്ച്് അവിടെ പുതിയത് പണിയും. മൊത്തം 40 കെട്ടിടങ്ങളാണ് പൊളിക്കുക. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാ ഗേറ്റുവരെ നീളുന്ന രാജ്പഥിന്റെ ഇരുവശങ്ങളിലുമായി ആധുനിക കെട്ടിടങ്ങൾ നിർമിച്ച്്്് പ്രദേശം പുതുതായി രൂപകൽപന ചെയ്യാൻ ഉടനെ ആർക്കിടെക്ടിനെ ചുമതലപ്പെടുത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. പാർലമെന്റ് മന്ദിരം പൈതൃകമന്ദിരമായി നിലനിർത്തണോ അതല്ല, പരിഷ്കരിച്ച് പാർലമെന്റിന്റെ പ്രവർത്തനം അവിടെത്തന്നെ തുടരണമോ എന്നകാര്യം ആർക്കിടെക്ടിന്റെ പഠന റിപ്പോർട്ട് ലഭിച്ചശേഷമേ തീരുമാനിക്കൂ. റെയ്സിനാ കുന്നിനു മുകളിൽ ഇരുവശങ്ങളിലുമായി ഭരണഇടനാഴി എന്ന് വിശേഷിപ്പിക്കുന്ന മന്ത്രാലയ മന്ദിരങ്ങൾ(പ്രധാനമന്ത്രിയുടെ ഓഫീസ്, വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങൾ ഉൾപ്പെട്ട സൗത്ത് ബ്ലോക്കും ധന, ആഭ്യന്തരമന്ത്രാലയങ്ങൾ ഉൾപ്പെട്ട നോർത്ത് ബ്ലോക്കും)പ്രൗഢിക്കും രൂപഭംഗിക്കുംവേണ്ടി അതുപോലെ നിലനിർത്തിക്കൊണ്ടുതന്നെ പകരം വേറെ മന്ദിരങ്ങൾ ഉയരും. ഈ കെട്ടിടങ്ങളെ ബലപ്പെടുത്തിക്കൊണ്ടായിരിക്കും അതുപോലെ നിലനിർത്തുക. റെയിൽവേ, കൃഷി മന്ത്രാലയങ്ങൾ, ശാസ്ത്രിഭവൻ, വാണിജ്യ മന്ത്രാലയം, വ്യവസായ മന്ത്രാലയം, ആരോഗ്യമന്ത്രാലയം, വായുസേനാ ഭവൻ, കരസേനാ ഭവൻ തുടങ്ങിയ പഴയ മന്ദിരങ്ങളെല്ലാം പൊളിക്കാൻ നിർദേശിച്ചവയുടെ കൂട്ടത്തിലുണ്ട്. ഈ ഭാഗങ്ങളിൽ അടുത്തകാലത്തുണ്ടാക്കിയ ആധുനിക കെട്ടിടങ്ങൾ മാത്രമേ അതുപോലെ നിലനിർത്തൂ. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാ ഗേറ്റുവരെ റിപ്പബ്ലിക് ഡേ പരേഡ് കടന്നുപോവുന്ന രാജ്പഥിന് ഇരുവശത്തുമായിട്ടാവും ആധുനിക സൗകര്യങ്ങളോടെ പുതിയ മന്ത്രാലയങ്ങൾ ഉയരുക. സൗരോർജവും മഴവെള്ള സംഭരണവും കേന്ദ്രിത എ.സി.യും മറ്റുമുള്ള ആധുനിക കെട്ടിടങ്ങൾ നിലവിൽവരുമ്പോൾ വർഷം 1000 കോടി രൂപ സർക്കാരിന് പ്രവർത്തനലാഭം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഇപ്പോൾ വാടകയ്ക്ക് പ്രവർത്തിക്കുന്ന ഒട്ടേറെ സർക്കാർ സ്ഥാപനങ്ങൾക്ക് അതത് മന്ത്രാലയങ്ങളോട് ചേർന്നു പ്രവർത്തിക്കാനാവും. അതുവഴി വാടകയിനത്തിൽതന്നെ വൻതുക ലാഭിക്കാം. പുതിയ പാർലമെന്റ് മന്ദിരം എന്ന ആശയം നേരത്തേ ഉള്ളതാണ്. മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് സ്പീക്കർ മീരാ കുമാർ അതിനുള്ള നീക്കം നടത്തിയിരുന്നെങ്കിലും അത് മുന്നോട്ടുപോയില്ല. Content Highlights:composite complex for various ministries will also kick off very soon
from mathrubhumi.latestnews.rssfeed https://ift.tt/30fgjw6
via
IFTTT
No comments:
Post a Comment