കണ്ണൂര്‍: സി.പി.എം. സംസ്ഥാന സമിതി അംഗവും കണ്ണൂര്‍ ജില്ല മുന്‍ സെക്രട്ടറിയുമായ പി ജയരാജനെതിരേ സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങള്‍ക്കു മറുപടിയുമായി അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ബി.ജെ.പിയില്‍ ചേരുന്നെന്ന തരത്തിലുള്ള പ്രചാരണത്തിനെതിരേ രൂക്ഷമായാണു ജയരാജന്‍ പോസ്റ്റ് ചെയ്തത്.
നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റിന്റെ പൂര്‍ണരൂപം: തന്നെ സംബന്ധിച്ച ഒരു വ്യാജ വാര്‍ത്ത ഇന്നലെ മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ആ സമയത്ത് അത് ഞാന്‍ അവഗണിക്കുകയായിരുന്നു. ഇന്ന് ആര്‍.എസ്.എസ് ചാനലായ ജനം ടി.വിയുടെ ലോഗോ വച്ച പോസ്റ്ററുകളാണു കാണുന്നത്.
പ്രചരിപ്പിക്കുന്നതോ സംഘികളും. ഇതോടെ വ്യാജ വാര്‍ത്ത പ്രചാരണത്തിനു പിന്നില്‍ സംഘപരിവാരമാണെന്നു വ്യക്തമായി. ഇതിനെതിരേ നിയമ നടപടികള്‍ സ്വീകരിക്കും. പിതൃ ശൂന്യ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നല്ല കഴിവുള്ളവരാണ് സംഘികള്‍. അച്ചടി പത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്തതിന്റെ തലേ ദിവസം ഭീകരമായ കൊലപാതകങ്ങളും അക്രമണങ്ങളുമാണ് അവര്‍ നടത്താറുള്ളത്.
റിപ്പബ്ലിക് ദിനത്തില്‍ സഖാവ് കെ.വി. സുധീഷിനെ വീട്ടില്‍ കയറി അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയതും 20 വര്‍ഷം മുന്‍പൊരു തിരുവോണ നാളില്‍ എന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. ഈ തിരുവോണ നാളിലാണ് ബി.ജെ.പിയില്‍ ചേരുന്നുവെന്ന നുണയും സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്.
സംഘപരിവാര്‍ ശക്തികള്‍ക്കെതിരായി രാഷ്ര്ടീയ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗവും സി.പി.എം. പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് പോരാടിയ ആളാണ് ഞാന്‍. അത് ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ഈ വ്യാജ വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ വിലപ്പോവില്ല എന്ന് പറഞ്ഞാണ് പി ജയരാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
from mangalam.com https://ift.tt/2ZWYQNr
via IFTTT
No comments:
Post a Comment