മിൽമ പാൽ: പുതിയ വില വ്യാഴാഴ്ചമുതൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 16, 2019

മിൽമ പാൽ: പുതിയ വില വ്യാഴാഴ്ചമുതൽ

തിരുവനന്തപുരം: മിൽമ പാലിന് വർധിപ്പിച്ച നാലുരൂപ വ്യാഴാഴ്ച പ്രാബല്യത്തിൽവരും. തിങ്കളാഴ്ച ചേർന്ന മിൽമ ഭരണസമിതി യോഗത്തിലാണ് തീരുമാനം. പുതുക്കിയ വില രേഖപ്പെടുത്തിയ പാക്കറ്റുകൾ ലഭ്യമാകുന്നതുവരെ പഴയവില രേഖപ്പെടുത്തിയ പാക്കറ്റുകളിൽത്തന്നെ പാൽ വിതരണം ചെയ്യുമെന്ന് മിൽമ ചെയർമാൻ പി.എ. ബാലൻ പത്രസമ്മേളനത്തിൽ പറഞ്ഞു. മഞ്ഞക്കവർ പാലിന് അഞ്ചുരൂപയും മറ്റ് കവറിലുള്ള പാലിന് നാലുരൂപയുമാണ് ലിറ്ററിന് വർധന. ലിറ്ററിന് നാലുരൂപ വർധിപ്പിക്കുന്നതിൽ 3.35 രൂപ കർഷകന് ലഭിക്കും. 16 പൈസ ക്ഷീരസംഘങ്ങൾക്കും 32 പൈസ ഏജന്റുമാർക്കും മൂന്നുപൈസ ക്ഷീരകർഷക ക്ഷേമനിധിയിലേക്കും 10 പൈസ മേഖലാ യൂണിയനുകൾക്കും ഒരുപൈസ പ്ലാസ്റ്റിക് നിർമാർജനത്തിനും മൂന്നുപൈസ കാലിത്തീറ്റ വിലനിയന്ത്രണ ഫണ്ടിലേക്കും നൽകും. പാലിന്റെ ഗുണനിലവാരം ഉറപ്പാക്കും. ഇതിന്റെ ഭാഗമായി നാഷണൽ പ്രോജക്ട് ഫോർ ഡെയറി ഡെവലപ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി മിൽമയ്ക്ക് അനുവദിച്ച എട്ടുകോടി രൂപയുടെ സ്റ്റേറ്റ് റഫറൽ ലബോറട്ടറി എറണാകുളം മേഖലാ യൂണിയന്റെ ഇടപ്പള്ളി ഡെയറിയിൽ സ്ഥാപിക്കും. 11 ഡെയറികളിൽ 85 ലക്ഷംരൂപ വിലവരുന്ന മിൽകോ സ്കാനറുകളും സ്ഥാപിക്കും. 2017-ലാണ് മിൽമ പാൽ വില അവസാനമായി വർധിപ്പിച്ചത്. നിരക്കുവർധന ശാസ്ത്രീയമായി പഠിക്കാൻ വിദഗ്ധർ അടങ്ങിയ സമിതിയെ നിയോഗിച്ചിരുന്നു. കാലിത്തീറ്റ വിലയിലുണ്ടായ വർധനയാണ് പാൽ വില കൂട്ടാനുള്ള പ്രധാന കാരണം. തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ കല്ലട രമേശ്, എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത്, മിൽമ മാനേജിങ് ഡയറക്ടർ പട്ടീൽ സുയോഗ് സുഭാഷ് റാവു തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. പുതുക്കിയ വില കവർ പഴയ വില ഒരുലിറ്റർ പാലിന്റെ വില അരലിറ്ററിന്റെ വില മഞ്ഞ 39 44 22 ഇളംനീല 40 44 22 കടുംനീല 42 46 23 പച്ച, കാവി 44 48 24 Content Highlights:milma milk price hike


from mathrubhumi.latestnews.rssfeed https://ift.tt/30sA8QN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages