സൗബിന്‍, ബ്ലെസി, മേജര്‍രവി ; മരട് ഫ്‌ളാറ്റില്‍ കിടപ്പാടം സംരക്ഷിക്കാന്‍ സെലിബ്രിട്ടികളും; ആത്മാഹൂതിക്ക് വരെ സാധ്യതയെന്ന് ഇന്റലിജന്റ്‌സ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 9, 2019

സൗബിന്‍, ബ്ലെസി, മേജര്‍രവി ; മരട് ഫ്‌ളാറ്റില്‍ കിടപ്പാടം സംരക്ഷിക്കാന്‍ സെലിബ്രിട്ടികളും; ആത്മാഹൂതിക്ക് വരെ സാധ്യതയെന്ന് ഇന്റലിജന്റ്‌സ്‌

കൊച്ചി: നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍, സംവിധായകരായ ബ്ലെസി, മേജര്‍ രവി മരട് ഫ്‌ളാറ്റിലെ കിടപ്പാടം സംരക്ഷിക്കാനുള്ള ചെറുത്തുനില്‍പ്പില്‍ സെലിബ്രിറ്റികളും. ഇവരും ഹോളി ഫെയ്ത്തിലെ താമസക്കാര്‍. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനെതിരേ താമസക്കാരുടെ സമരം ശക്തമാക്കാന്‍ ആക്ടിവിസ്റ്റുകള്‍ രംഗത്തെന്നും അപകടകരമായ സാഹചര്യം വരെ ഉണ്ടായയേക്കാമെന്നുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ഫഌറ്റിന്റെ നിര്‍മാണം ചട്ടം ലംഘിച്ചാണെങ്കില്‍ ഇതുസംബന്ധിച്ച് താമസക്കാര്‍ക്ക് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു അറിയിപ്പോ നോട്ടീസോ ലഭിച്ചിട്ടില്ലെന്ന് സൗബിനും ബ്ലെസിയും പറഞ്ഞു. 'ചെയ്യാത്ത തെറ്റിന് എന്തിനു ശിക്ഷിക്കുന്നു' ഞങ്ങളും ഈ രാജ്യത്തെ പൗരന്മാരല്ലേ എന്ന് അവര്‍ ചീഫ് സെക്രട്ടറിയോടു ചോദിച്ചു. ഫ്ളാറ്റില്‍ ജീവിക്കുന്നവരെല്ലാം ആര്‍ഭാട ജീവിതം നയിക്കുന്നവരല്ലെന്നും അവര്‍ ഓര്‍മിപ്പിച്ചു.

സമരത്തിന്റെ നിയന്ത്രണം ആക്ടിവിസ്റ്റുകളുടെ െകെയിലെത്തുന്നതോടെ ആത്മാഹുതിക്കടക്കം സാധ്യതയുണ്ടെന്നുമാണു സര്‍ക്കാരിനു ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താനാണ് പോലീസിന്റെ തീരുമാനം.

പലര്‍ക്കും ഇതുവരെയുള്ള ജീവിതത്തിന്റെ സമ്പാദ്യവും ഈ ആയുസ് തീരുവോളം പണിയെടുത്തു വീട്ടേണ്ട ബാധ്യതയുമാണ് ഈ ഫ്ളാറ്റുകള്‍. അതിനു സുപ്രീം കോടതി ആയുസ് കുറിച്ചപ്പോള്‍ ആത്മഹത്യയാണു പലരുടെയും മനസില്‍. തെരുവിലിറക്കിയാല്‍ മരണമല്ലാതെ മറ്റൊരു വഴിയില്ലാത്തവര്‍. ഞങ്ങളെന്തു പിഴച്ചു എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും മറുപടിയില്ല. കോടതിയുടെ അന്ത്യശാസനം നടപ്പാക്കുമെന്നു കോടതിയലക്ഷ്യ നടപടിയുടെ വക്കില്‍ നില്‍ക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസ് ആവര്‍ത്തിച്ചു.

പൊളിക്കല്‍ നടപടിയിലേക്കു കടക്കുന്നതിനു മുമ്പ് താമസക്കാരെ പൂര്‍ണമായും ഒഴിപ്പിക്കും. നിശ്ചിത തീയതിക്കകം ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കാനാണു തീരുമാനമെങ്കിലും താമസക്കാര്‍ നിശബ്ദം, നിരുപാധികം അതിനു തയാറാകുമെന്ന പ്രതീക്ഷയില്ല. പോലീസ് ഒഴിപ്പിക്കാനെത്തുമ്പോള്‍ ശക്തമായ സമരപരിപാടികള്‍ പുറത്തെടുക്കാനായാണ് ആക്ടിവിസ്റ്റുകള്‍ ഇടപെടുന്നത്. ജപ്തി ഭീഷണിയെ തുടര്‍ന്നു കൊച്ചിയില്‍ പ്രീത ഷാജിയെന്ന വീട്ടമ്മ നടത്തിയ സമരത്തിന് ആക്ടിവിസ്റ്റുകളുടെ പിന്തുണയുണ്ടായിരുന്നു.

പോലീസെത്തിയാലും ഫ്ളാറ്റുപേക്ഷിച്ച് പോകേണ്ടതില്ലെന്നാണ് താമസക്കാരുടെ തീരുമാനം. കെട്ടിടങ്ങള്‍ക്കു മുകളില്‍ കയറി പ്രതിഷേധിക്കാനും ഉദ്ദേശിക്കുന്നുണ്ട്. അനിഷ്ടസംഭവം എന്തെങ്കിലുമുണ്ടായാല്‍ എല്ലാം െകെവിട്ടുപോകുമെന്നു ബോധ്യമുള്ളതിനാല്‍ത്തന്നെ, വളരെ കരുതലോടെയാകും അധികൃതരുടെ നീക്കങ്ങള്‍. എന്നാല്‍ എന്തുസംഭവിച്ചാലും ഒഴിഞ്ഞുപോകില്ലെന്നു ഫ്ളാറ്റുടമകള്‍ വ്യക്തമാക്കി. ന്നലെ ഉച്ചയോടെ ഹോളി ഫെയ്ത്തിലെത്തിയ ചീഫ് സെക്രട്ടറിക്കു മുന്നില്‍ ഗോ ബാക്ക് വിളികളാണു മുഴങ്ങിയത്. കോടതിയുത്തരവ് നടപ്പാക്കാതെ പറ്റില്ലെന്നു ബഹളത്തിനിടെ അദ്ദേഹം ആവര്‍ത്തിച്ചു. കലക്ടര്‍ക്കൊപ്പമെത്തിയ ചിഫ്‌സെക്രട്ടറി, ഫഌറ്റ് ഉടമകളുമായി സംസാരിക്കാതെയാണു മടങ്ങിയത്.



from mangalam.com https://ift.tt/2Q0NmEh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages