ജയില്‍വാസം 'അനുഭവിക്കണോ'..? എങ്കില്‍ നിങ്ങള്‍ക്കും പണമടച്ച് 'തടവുകാര'നാവാം അതും കണ്ണൂരില്‍! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 28, 2019

ജയില്‍വാസം 'അനുഭവിക്കണോ'..? എങ്കില്‍ നിങ്ങള്‍ക്കും പണമടച്ച് 'തടവുകാര'നാവാം അതും കണ്ണൂരില്‍!

കണ്ണൂര്‍ : ഇരുണ്ട ജയില്‍ സെല്ലുകളിലെ കമ്പികള്‍ക്ക് പിന്നില്‍ സമയം ചെലവഴിക്കുക, നിറമില്ലാത്ത ജയില്‍ യൂണിഫോം ധരിക്കുകയും അവിടെ മിതമായ ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് തീര്‍ച്ചയായും എല്ലാവര്‍ക്കും പേടിസ്വപ്നമായിരിക്കും...പക്ഷേ, ആ ഭയപ്പെടുത്തുന്ന സ്വപ്നം കേരളത്തില്‍ ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറിയേക്കാം, എല്ലാം ആസൂത്രണം ചെയ്താല്‍...

ജയില്‍ടൂറിസം പദ്ധതിയുടെ ഭാഗമായി തെലങ്കാനയിലും മറ്റും നടപ്പാക്കിയ 'ഫീല്‍ജയില്‍' (ജയില്‍ അനുവഭവിക്കാം) പദ്ധതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടപ്പാക്കിയേക്കും. സാധാരണക്കാര്‍ക്ക് പണംകൊടുത്ത് ഒരുദിവസം ജയിലില്‍ അന്തേവാസിയാവാന്‍ സാധിക്കുന്ന പദ്ധതിയാണിത്.

220 വര്‍ഷം പഴക്കമുളള തെലുങ്കാനയിലെ സംഗറെഡി ജയിലില്‍ സഞ്ചാരികള്‍ക്ക് ഒരു സെല്‍ വാടകയ്‌ക്കെടുക്കാനും കോളോണിയല്‍ കാലഘട്ടത്തിലെ ഒരു ജയില്‍ അന്തേവാസിയുടെ ജീവിതം എങ്ങനെയായിരുന്നുവെന്ന് അനുഭവിക്കാനും കഴിയും 'ഫീല്‍ജയില്‍' പദ്ധതി തിരഞ്ഞെടുക്കുന്നവര്‍ക്ക് യൂണിഫോം, സ്റ്റീല്‍ മഗ്, ബേസിക് ബെഡിംഗ്, ഒരു ബാര്‍ സോപ്പ് എന്നിവയും നല്‍കും. അനുഭവം ആധികാരികമായി നിലനിര്‍ത്തുന്നതിന്, താമസത്തിനിടയില്‍ വിളമ്പുന്ന ഭക്ഷണം പോലൂം ജയില്‍ തടവുകാര്‍ക്ക് നല്‍കുന്നതിനു സമാനമായിരിക്കും.

മുന്‍പ് കേരളത്തില്‍ ഇതിന് സാധ്യതയില്ലെന്ന് ജയില്‍വകുപ്പ് അഭിപ്രായപ്പെട്ടു. എന്നാല്‍ , കണ്ണൂര്‍ പോലെ സൗകര്യമുളള ജയിലില്‍ സംവിധാനം കൊണ്ടുവരാന്‍ പറ്റുമെന്നാണ് ഇപ്പോള്‍ കരുതുന്നത്. അതനുസരിച്ച് ചര്‍ച്ചയും നടക്കുന്നുണ്ട്. കഴിഞ്ഞ ബജറ്റില്‍ വിയൂര്‍ സെന്‍ട്രല്‍ ജയില്‍ കേന്ദ്രീകരിച്ച് ജയില്‍ മ്യൂസിയം സ്ഥാപിക്കാന്‍ ഫണ്ടനുവദിച്ചെങ്കിലും പദ്ധതി നടപ്പായില്ല.

കേരളത്തിലെ ഏറ്റവും പഴക്കമുളള ജയിലുകളിലൊന്നായ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലാണ് 'ഫീല്‍ജയില്‍' പദ്ധതിക്കു യോജ്യമെന്നാണ് വിലയിരുത്തല്‍. 1869-ലാണ് ജയില്‍ സ്ഥാപിച്ചത്. ദേശീയപാതയ്ക്കരികിലുളള ഈ ജയിലിഇ മ്യൂസിയം സ്ഥാപിക്കുന്നതിനൊപ്പം 'ഫീല്‍ജയിലും' നടപ്പാക്കാനാവുമെന്നാണ് അധികൃതര്‍ കരുതുന്നത്. ഡി.ടിപി.സി.യുടെയുംമറ്റും സഹായവും തേടും.

കേരളത്തിലെ ജയിലുകളില്‍ തുടങ്ങാനുദ്ദേശിക്കുന്ന ഷൂ ഫാക്ടറി അടുത്ത വര്‍ഷമാദ്യം ആരംഭിക്കും. കണ്ണൂര്‍ ചീമേനി തുറന്നജയില്‍, പൂജപ്പുര സെന്‍ട്രല്‍ ജയില്‍, വിയ്യൂര്‍ എന്നിവിടങ്ങളിലാണ് ഷൂ ഫാക്ടറി വരുക. ജോയന്റ് സൂപ്രണ്ട് വിനോദ് ജോര്‍ജിന്റെ നേതൃത്വത്തിലുളള സംഘം തമിഴ്‌നാട്ടിലെ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലും പുഴല്‍ സെന്‍ട്രല്‍ ജയിലും സന്ദര്‍ശിച്ച് അവിടത്തെ സമാന ഫാക്ടറികളെക്കുറിച്ചു പഠിച്ചിട്ടുണ്ട്. ഒരേസമയം 16,000-ത്തിലധികം ഷൂ നിര്‍മാണ യന്ത്രങ്ങളാണ് അവിടെ ഉപയോഗിക്കുന്നത്.

കേരളത്തിലെ പോലീസുകാര്‍ക്കും സ്റ്റുഡന്റ് പോലീസുകാര്‍ക്കും മറ്റും ആവശ്യമായ ഷൂ ജയിലില്‍ തന്നെ നിര്‍മിക്കാനാവും. ജയിലുകളില്‍ പെട്രോള്‍പമ്പുകള്‍ തുടങ്ങുന്ന പദ്ധതിക്കും തുടക്കമായി. ചീമേനി തുറന്ന ജയില്‍, കണ്ണൂര്‍, തൃശ്ശൂര്‍, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ ജയിലുകളലാണ് തുടക്കത്തില്‍ പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കുക. ഇതു സംബന്ധിച്ച് ഓയില്‍ കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടക്കുകയാണ്.



from mangalam.com https://ift.tt/2m1TPAH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages