കട്ടച്ചിറ പള്ളിയില്‍ വീണ്ടും സംഘര്‍ഷം: കളക്ടറുടെ ഉത്തരവ് ലംഘിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍, പ്രതിഷേധവുമായി യാക്കോബായ വിഭാഗം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 28, 2019

കട്ടച്ചിറ പള്ളിയില്‍ വീണ്ടും സംഘര്‍ഷം: കളക്ടറുടെ ഉത്തരവ് ലംഘിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍, പ്രതിഷേധവുമായി യാക്കോബായ വിഭാഗം

കായംകുളം: സഭാ തര്‍ക്കം നിലനില്‍ക്കുന്ന കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ ഇന്ന് രാവിലെ വീണ്ടും സംഘര്‍ഷം. കട്ടച്ചിറ പള്ളിയില്‍ തല്‍സ്ഥിതി തുടരണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ചാണ് ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയത്. ഇതോടെ യാക്കോബായ വിഭാഗം എത്തി ഓര്‍ത്തഡോക്‌സ് വിഭാഗത്തെ തടഞ്ഞതാണ് സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയത്.

ഉത്തരവ് ലംഘിച്ച് ഏകപക്ഷീയമായാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ് കാതോലിക്കാ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയനേയും, മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്ത അലക്‌സിയോസ് മോര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായേയും രാവിലെ ആറു മണിയോടുകൂടി പോലീസ് കാവലില്‍ പള്ളിയില്‍ പ്രവേശിപ്പിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത് .യാക്കോബായ വിഭാഗം ഇടവക ജനങ്ങളെയും പുരോഹിതരെയും പോലീസ് തടഞ്ഞു വച്ചിരിക്കുന്നു. സ്ഥലത്ത് വന്‍ പൊലീസ് കാവല്‍. സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുന്നു.നിരോധനാജ്ഞ ലംഘിച്ച് അറസ്റ്റ് വരിക്കാനാണ് ഇടവക ജനങ്ങളുടെ തീരുമാനം.



from mangalam.com https://ift.tt/2nEtsB1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages