തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ വാഹനാപകടം ; നാലു മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു മരണം ; കാറുകള്‍ കൂട്ടിയിടിച്ചു, ബൈക്ക് ഇടിച്ചുകയറി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 12, 2019

തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ വാഹനാപകടം ; നാലു മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു മരണം ; കാറുകള്‍ കൂട്ടിയിടിച്ചു, ബൈക്ക് ഇടിച്ചുകയറി

ഡിണ്ടിഗല്‍: തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു മരണം. ഡിണ്ടിഗലിന് സമീപത്ത് വെച്ച് കാറുകളും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശികളാണ് മരിച്ചത്. ഏര്‍വാടിയിലേക്ക് തീര്‍ത്ഥയാത്ര പോകുമ്പോള്‍ ഡിണ്ടിഗലിലെ വാടിപ്പട്ടിയില്‍ വെച്ച് കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇതിലേക്ക് മറ്റൊരു ബൈക്കും ഇടിച്ചു കയറി.

വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ എതിര്‍ ദിശയിലൂടെ വന്ന കര്‍ണാടകാ റജിസ്‌ട്രേഷനിലുള്ള കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മലപ്പുറം കുറ്റിപ്പുറം പേരന്നൂര്‍ വാളൂര്‍ കളത്തില്‍ മുഹമ്മദാലിയുടെ ഭാര്യ റസീന, മക്കളായ ഫസല്‍, സഹന, കാര്‍ ഡ്രൈവര്‍ വളാഞ്ചേരി മൂടാന്‍ സ്വദേശി കിലാര്‍ ബൈക്ക് യാത്രികന്‍ മലൈചാമി എന്നിവരാണ് മരണമടഞ്ഞത്.

ഇരു വാഹനങ്ങളും അമിത വേഗതയില്‍ ആയിരുന്നതായിട്ടാണ് വിവരം. പിന്നാലെ എത്തിയ ബൈക്ക് മലയാളികള്‍ സഞ്ചരിച്ചിരുന്ന കാറിനു പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര്‍ ഡ്രൈവര്‍ കിലാര്‍, ഫസല്‍, റസീന എന്നിവര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു. മൃതദേഹങ്ങള്‍ ഡിണ്ടിഗല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവര്‍ മധുരയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.



from mangalam.com https://ift.tt/2UVjlV5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages