രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും എംഎല്‍മാര്‍ക്കും സങ്കടഹര്‍ജി; ഫ്‌ളാറ്റ്ഉടമകള്‍ പരക്കം പായുന്നു ; മരടിലെ പൊളിക്കാന്‍ പോകുന്ന ഫ്‌ളാറ്റിന് 500 കോടി വാങ്ങിയ ബില്‍ഡര്‍മാര്‍ മിണ്ടുന്നില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 12, 2019

രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും എംഎല്‍മാര്‍ക്കും സങ്കടഹര്‍ജി; ഫ്‌ളാറ്റ്ഉടമകള്‍ പരക്കം പായുന്നു ; മരടിലെ പൊളിക്കാന്‍ പോകുന്ന ഫ്‌ളാറ്റിന് 500 കോടി വാങ്ങിയ ബില്‍ഡര്‍മാര്‍ മിണ്ടുന്നില്ല

കൊച്ചി : ആശങ്ക പെരുകി ഫഌറ്റ് ഉടമകള്‍ സങ്കടഹര്‍ജിയുമായി പരക്കംപായുമ്പോഴും മൗനം വിടാതെ ബില്‍ഡര്‍മാര്‍. പ്രധാനമന്ത്രി, രാഷ്ട്രപതി, 140 എം.എല്‍.എമാര്‍ എന്നിവര്‍ക്കാണ് സങ്കടഹര്‍ജി നല്‍കാനൊരുങ്ങുന്നത്. ഇ-മെയിലില്‍ പരാതികള്‍ അയക്കും. മറ്റുചിലര്‍ വരുത്തിയ പിഴവിന്റെ ഭാരം തങ്ങള്‍ക്കുമേലെ അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നാണ് ഫ്ളാറ്റ് ഉടമകളുടെ പരാതി. യാതൊരു കാരണവശാലും ഫ്ളാറ്റ് ഒഴിഞ്ഞുപോകുന്ന പ്രശ്‌നമില്ലെന്ന് ഇവര്‍ മരട് മുനിസിപ്പാലിറ്റി നല്‍കിയ നോട്ടീസിനു മറുപടിയും നല്‍കി.

സ്ഥിതി അതീവസങ്കീര്‍ണമായിട്ടും ഫഌറ്റ് ബില്‍ഡര്‍മാര്‍ ഇതുവരെ കാര്യമായ ഇടപെടലുകള്‍ക്ക് മുതിര്‍ന്നിട്ടില്ല. ചട്ടം ലംഘിച്ച് ഫഌറ്റുകള്‍ പണിതിട്ടില്ലെന്നാണ് ബില്‍ഡര്‍മാരുടെ നിലപാട്. 2015ല്‍ െഹെക്കോടതി വിധി തങ്ങള്‍ക്കനുകൂലമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നെട്ടൂരിലെ ജെയ്ന്‍ ഹൗസിങ്, കുണ്ടന്നൂരിലെ ഗോള്‍ഡന്‍ കായലോരം, മരടിലെ എച്ച് ടു ഒ ഹോളിഫെയ്ത്, ആല്‍ഫാ സെറീന്‍ എന്നീ ഫ്ളാറ്റ് സമുച്ചയങ്ങളാണ് പൊളിക്കണമെന്ന് സുപ്രീംകോടതി വിധിച്ചത്. ഏകദേശം 500 കോടി രൂപയാണ് മരടിലെ പൊളിക്കാന്‍ വിധിക്കപ്പെട്ട ഫ്ളാറ്റുകളില്‍നിന്ന് ബില്‍ഡര്‍മാര്‍ നേടിയെടുത്തത്. 50 ലക്ഷം മുതല്‍ ഒന്നരക്കോടി വരെയാണ് ഫ്ളാറ്റുകളുടെവില.

ഫഌറ്റുകള്‍ പൊളിച്ചാല്‍, നഷ്ടപരിഹാരത്തിനായി സര്‍ക്കാരിനും മരട് മുനിസിപ്പാലിറ്റിക്കും ബില്‍ഡര്‍മാര്‍ക്കുമെതിരേ കേസ് നല്‍കുമെന്ന് ഗോള്‍ഡന്‍ കായലോരം റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. നെട്ടൂരില്‍ കായലിന് അഭിമുഖമായി നിലകൊള്ളുന്ന ജെയ്ന്‍ ഹൗസിങ്ങിന് പനമ്പിള്ളി നഗറില്‍ പേരിനു ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഫഌറ്റുകള്‍ െകെമാറിയിട്ട് പത്തുവര്‍ഷത്തോളമായി. ഇവരുടെ ഓഫീസുമായി ബന്ധപ്പെട്ടാല്‍ മറുപടി ലഭിക്കുകയുമില്ല.

ആല്‍ഫ സെറീന്‍ ഫ്ളാറ്റുകള്‍ നിര്‍മിച്ചത് റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പേഴ്‌സ് സംഘടനയായ ക്രെഡായിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന വ്യക്തിയായിരുന്നു. ഫ്ളാറ്റ് പൊളിച്ചാല്‍ അതേസ്ഥലത്ത് പുതിയ ഫ്ളാറ്റുകള്‍ നിര്‍മിച്ചുനല്‍കുമെന്ന് അദ്ദേഹം മുമ്പ് വ്യക്തമായിരുന്നു. ഇപ്പോള്‍ അതേപ്പറ്റി പ്രതികരിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. എച്ച് ടു ഒ ഹോളിഫെയ്ത്ത് ഫഌറ്റ് സമുച്ചയം നിര്‍മിച്ച സാനി ഫ്രാന്‍സിസിന് ഇതേ ഫ്ളാറ്റ് സമുച്ചയത്തില്‍ ഫ്ളാറ്റുകള്‍ സ്വന്തമായുണ്ട്. മൂവാറ്റുപുഴയിലെ പ്രമുഖ വ്യവസായികളായ കെ.പി. വര്‍ക്കിയും വി.എസ്. ബില്‍ഡേഴ്‌സും സംയുക്തമായി നിര്‍മിച്ചതാണ്‌ഗോള്‍ഡന്‍ കായലോരം. 1995ലാണ് ഇതിന്റെ നിര്‍മാണം ആരംഭിച്ചത്.

ഭഗീരഥ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയായിരുന്ന ഗോള്‍ഡന്‍ കായലോരത്തിന്റെ നിര്‍മാണം തുടങ്ങിയത്. എന്നാല്‍, കടത്തില്‍ മുങ്ങിയതോടെ പദ്ധതി അവര്‍ വി.എസ്, കെ.പി. വര്‍ക്കി ബില്‍ഡേഴ്‌സിനു െകെമാറുകയായിരുന്നു. ഇവരാണ് ഫ്ളാറ്റ് പണിതീര്‍ത്ത് വില്‍പന നടത്തിയത്. ഏകദേശം പത്തുവര്‍ഷമായി ഈ ഫ്ളാറ്റുകളെല്ലാം വിറ്റു പോയിട്ട്. നാല്റ്റ് ഫ്ളാറ്റ് സമുച്ചയങ്ങളിലായി 350 ഫ്ളാറ്റുകളും 1200 ഓളം താമസക്കാരുമുണ്ട്. 50 ലക്ഷം മുതല്‍ ഒരുകോടിയോളാം വില നല്‍കിയാണ്റ്റു ഫ്ളാകള്‍ ഉടമകള്‍ സ്വന്തമാക്കിയത്.

ഒട്ടെല്ലാവരും തന്നെ ബാങ്ക് ലോണ്‍ എടുത്താണ് ഫ്ളാറ്റുകള്‍ വാങ്ങുകയും ചെയ്തിട്ടുളളത്. ബാങ്കുകളും പ്രതിസന്ധിയിലായിട്ടുണ്ട്. 40 ലക്ഷത്തിന്റെ ബാങ്ക് ലോണ്‍ എടുത്ത് ഫ്ളാറ്റ് വാങ്ങിയ തനിക്ക് ഇനി 30 ലക്ഷം രൂപ ബാങ്കില്‍ അടയ്ക്കാനുണ്ടെന്ന് ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റ് ഉടമ അബൂബക്കര്‍ പറഞ്ഞു.



from mangalam.com https://ift.tt/2LsB8zO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages