കൊച്ചി : മരടില്‍ വേണ്ടിവന്നാല്‍ ബലപ്രയോഗത്തിനൊരുങ്ങി പോലീസ്. ഫ്ളാറ്റ് ഉടമകള്‍ ഒഴിഞ്ഞുപോകില്ലെന്ന് ആവര്‍ത്തിച്ചതോടെയാണിത്. ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കുന്നതിലെ നിയമവശങ്ങള്‍ പരിശോധിക്കുന്നുണ്ട്. അത്തരമൊരു പോലീസ് ഇടപെടല്‍ ഉണ്ടാകാതെ സ്വയം ഒഴിഞ്ഞുപോകുന്നതിനുള്ള അവസരമാകും ആദ്യം അനുവദിക്കുക.
ബലപ്രയോഗം നടത്തി ഫ്ളാറ്റ് ഒഴിപ്പിക്കുന്നത് തടയാന്‍ രാഷ്ട്രീയകക്ഷിപ്രവര്‍ത്തകരെത്തിയാല്‍ സംഘര്‍ഷം കനക്കും. ഒഴിപ്പിക്കല്‍ അത്ര എളുപ്പവുമാകില്ല. ഒഴിപ്പിക്കല്‍ ക്രമസമാധാന വിഷയമായി മാറിയാല്‍ സംഘര്‍ഷത്തിനു സാധ്യത ശക്തമാണ്. മുമ്പ് എല്ലാ രാഷ്ട്രീയ കക്ഷികളിലെ നേതാക്കന്‍മാരും ഇവിടെയെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു.
നാലു ഫഌറ്റുകളിലും നിന്ന് ആരുംതന്നെ ഇതുവരെ ഒഴിഞ്ഞുപോയിട്ടില്ല. ആരും ഭയന്ന് പിന്‍മാറരുതെന്ന് അപാര്‍ട്ട്‌മെന്റ് അസോസിയേഷനുകള്‍ താമസക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒഴിഞ്ഞുപോകുന്നത് ഏതറ്റം വരെയും തടയാന്‍ തന്നെയാണ് ഫ്ളാറ്റ് നിവാസികളുടെ തീരുമാനം. ഇവിടെത്തന്നെ തുടരാനുള്ള സജ്ജീകരണങ്ങള്‍ ഉടമകള്‍ ഒരുക്കിയിട്ടുണ്ട്.
കുടിവെള്ളവും െവെദ്യുതിയും മുട്ടിച്ച് തങ്ങളെ ഒഴിപ്പിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഇവര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും കത്തുകള്‍ എഴുതിയിട്ടുണ്ട്. പണംകൊടുത്ത് വാങ്ങിയ ഫ്ളാറ്റുകളില്‍ താമസിക്കുന്നവരാണ് തങ്ങള്‍. തീവ്രവാദികളോടെന്നപോലെ പെരുമാറുകയാണെന്നും കത്തില്‍ പരാതിപ്പെടുന്നു. അതേസമയം ഫ്ളാറ്റ് ഉടമകള്‍ക്ക് പിന്തുണയേകിയെത്തിയ രാഷ്ട്രീയ സംഘടനകള്‍ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നിശബ്ദമായി.
ഇവര്‍ കെട്ടിയ കൊടികള്‍ കഴിഞ്ഞരാത്രി തന്നെ അപ്രത്യക്ഷമായി. കൊടികള്‍ നീക്കിയത് സമരത്തിനു പിന്തുണ പിന്‍വലിച്ചതിന്റെ സൂചനയാണെന്ന സംശയവും ബലപ്പെട്ടെങ്കിലും കൊടികള്‍ മാറ്റിയത് തങ്ങളല്ലെന്ന് പാര്‍ട്ടികള്‍ വ്യക്തമാക്കി. പിന്നീട് കൊടികള്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ തന്നെ കൊണ്ടുവന്നു ഗേറ്റുകളില്‍ കെട്ടുകയും ചെയ്തു.
ഇന്നലെ പുലര്‍ച്ചെ നാടകീയമായിട്ടായിരുന്നു ഫ്ളാറ്റുകളിലേക്കുള്ള െവെദ്യുതിബന്ധം വിച്‌ഛേദിച്ചത് . െവെദ്യുതിപ്രവാഹം നിലയ്ക്കുമെന്നുള്ള നോട്ടീസ് നല്‍കി മണിക്കൂറുകള്‍ക്കകം കെ.എസ്.ഇ.ബി. നടപടികള്‍ പൂര്‍ത്തിയാക്കി. 11 കെ.വി. െലെനുകളില്‍നിന്നു നേരിട്ടാണ് മരടിലെ ഫ്ളാറ്റുകളിലേക്ക് െവെദ്യുതി എത്തിച്ചിരുന്നത്.
െവെദ്യുതിബന്ധം പകല്‍ വിച്‌ഛേദിക്കുന്നത് വന്‍പ്രതിഷേധത്തിനിടയാക്കുമെന്ന് കണ്ടാണ് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ നടപടി പുലര്‍ച്ചേ നാലുമണിയോടെ ആക്കിയത്. അമ്പതോളം വരുന്ന ജീവനക്കാരും അത്രതന്നെ പോലീസുകാരുമാണ് എത്തിയത്. ഇരുപഞ്ചോളം വാഹനങ്ങളിലാണ് സംഘം വിവിധ ഫഌറ്റുകളില്‍ എത്തിയത്. ഒരേസമയം നാലു സംഘങ്ങളായി തിരിഞ്ഞ് വിവിധ ഫ്ളാറ്റുകളിലെത്തി ഒരേസമയംതന്നെ െവെദ്യുതി വിഛേദിക്കുകയായിരുന്നു. െവെദ്യുതി നിലച്ചതോടെയാണ് ഫ്ളാറ്റിലുള്ളവര്‍ സംഭവം അറിയുന്നതുതന്നെ.
from mangalam.com https://ift.tt/2n23wze
via IFTTT
No comments:
Post a Comment