സംസ്ഥാനത്ത് കക്കൂസ് നിര്‍മിക്കാനും കണ്‍സള്‍ട്ടന്‍സി, ചെലവഴിക്കുന്നത് 9.26 കോടി രൂപ ; പണിയുന്നത് പാലാരിവട്ടം പാലം നിര്‍മ്മാണം ഏറ്റെടുത്ത കിറ്റ്‌കോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 26, 2019

സംസ്ഥാനത്ത് കക്കൂസ് നിര്‍മിക്കാനും കണ്‍സള്‍ട്ടന്‍സി, ചെലവഴിക്കുന്നത് 9.26 കോടി രൂപ ; പണിയുന്നത് പാലാരിവട്ടം പാലം നിര്‍മ്മാണം ഏറ്റെടുത്ത കിറ്റ്‌കോ

പത്തനംതിട്ട: സംസ്ഥാനത്ത് കക്കൂസ് നിര്‍മിക്കാനും കണ്‍സള്‍ട്ടന്‍സിയെ നിയമിക്കുന്നു. ഇതിനായി ചെലവഴിക്കുന്നത് 37 ലക്ഷം രൂപ. പൊതുമരാമത്ത് വകുപ്പിനു കീഴില്‍ നൂറുകണക്കിന് എന്‍ജിനീയര്‍മാരും നിര്‍മാണ പ്രവൃത്തികള്‍ക്ക് നിരവധി വിഭാഗങ്ങളും ഉണ്ടെന്നിരിക്കെയാണ് ടോയ്‌ലറ്റ് ബ്ലോക്കുകളുടെ നിര്‍മാണത്തിനു കണ്‍സള്‍ട്ടന്‍സിയെ നിയമിക്കുന്നത്.

പാലാരിവട്ടം പാലം നിര്‍മാണം ഏറ്റെടുത്ത കിറ്റ്‌കോയാണ് ഇവയും നിര്‍മിക്കുന്നത്. വിനോദ സഞ്ചാര വകുപ്പാണ് സംസ്ഥാനത്തെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ലോകോത്തര നിലവാരത്തിലുള്ള ടോയ്‌ലറ്റ് ബ്ലോക്കുകള്‍ നിര്‍മിക്കാന്‍ പദ്ധതി തയാറാക്കിയത്. 9.26 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കു സര്‍ക്കാരിന്റെ ഭരണാനുമതിയുമായി. വര്‍ക്കല ബീച്ച്, വയനാട്ടിലെ പൂക്കോട്, കൊല്ലം ബീച്ച്, ഫോര്‍ട്ട് കൊച്ചി, കണ്ണൂര്‍ പയ്യാമ്പലം ബീച്ച്, ആലപ്പുഴ ബീച്ച് എന്നിവിടങ്ങളിലാണ് ടോയിലറ്റ് ബ്ലോക്കുകള്‍ പണിയുന്നത്.

7.47 കോടിയായിരുന്ന പദ്ധതിച്ചെലവ് 18 % ജി.എസ്.ടി (1.34 കോടി), അഞ്ചു ശതമാനം കണ്‍സള്‍ട്ടന്‍സി ഫീസ് (37.37 ലക്ഷം), കണ്‍സള്‍ട്ടന്‍സി ഫീസിന്റെ 18% ജി.എസ്.ടി. (6.72 ലക്ഷം) എന്നിവയടക്കം 9.26 കോടിയായി ഉയരുകയായിരുന്നു. കിറ്റ്‌കോ നേരിട്ടു നിര്‍മാണം നടത്തുമോ പാലാരിവട്ടം പാലം പോലെ ഉപകരാര്‍ കൊടുക്കുമോ എന്നു വ്യക്തമല്ല. രാജ്യാന്തര നിലവാരത്തിലുള്ള ടോയ്‌ലറ്റ് ബ്ലോക്കായതിനാലാണ് കണ്‍സള്‍ട്ടന്‍സിയെ നിയമിക്കുന്നതെന്നാണു വിശദീകരണം.

ഇനി കണ്‍സള്‍ട്ടന്‍സിക്കായി ടെന്‍ഡര്‍ വിളിക്കണം. രാജ്യാന്തര നിലവാരത്തിലുള്ള ടോയ്‌ലറ്റുകള്‍ നിര്‍മിച്ച് പരിചയമുള്ള എന്‍ജിനീയര്‍മാര്‍ പൊതുമരാമത്ത് ബില്‍ഡിങ് വിഭാഗത്തിലുണ്ട് അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിലെ പൊതു ശൗചാലയങ്ങളുടെ അതേ നിലവാരത്തില്‍ നിര്‍മാണം നടത്തിയിട്ടുള്ള സ്ഥാപനങ്ങളും ഇവിടെയുണ്ടെന്നിരിക്കെയാണ് ഒരു ടോയ്‌ലറ്റ് ബ്ലോക്ക് നിര്‍മിക്കാന്‍ ഉതകുന്ന തുക കണ്‍സള്‍ട്ടന്‍സിക്കായി ചെലവിടുന്നത്. ഇതിനെതിരേ വിനോദസഞ്ചാര വകുപ്പില്‍ പ്രതിഷേധമുണ്ട്.



from mangalam.com https://ift.tt/2lZcSf3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages