ന്യൂയോർക്ക്: നിലവിലെ വനിതാ ചാമ്പ്യൻ നവോമി ഒസാക്കയ്ക്ക് യു.എസ്. ഓപ്പൺ ടെന്നിസ് പ്രീക്വാർട്ടറിൽ ഞെട്ടുന്ന തോൽവി. സ്വിറ്റ്സർലൻഡിന്റെബെലിൻഡ ബെൻസിച്ചാണ് നേരിട്ടുള്ള സെറ്റുകൾക്ക് ഒസാക്കയെ വീഴ്ത്തിയത്. ഈ തോൽവിയോടെ ലോക ഒന്നാം നമ്പർ സ്ഥാനം ഒസാക്കയ്ക്ക് നഷ്ടമാവും. ഓസ്ട്രേലിയയുടെ ആഷ്ലി ബാർട്ടി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തും. ഒസാക്കയ്ക്കെതിരായ പതിമൂന്നാം സീഡ് ബെൻസിച്ചിന്റെ ഈ വർഷത്തെ മൂന്നാം ജയമാണിത്. നേരത്തെ ഇന്ത്യൻ വെൽസിലും മാഡ്രിഡിലും ബെൻസിച്ച് ഒസാക്കയെ വീഴ്ത്തിയിരുന്നു. യു.എസ്. ഓപ്പണിന്റെ ഒസാക്കയെ ഒന്നാം സെറ്റിലും രണ്ടാം സെറ്റിലെ അഞ്ചാം ഗെയിമിലും ബ്രേക്ക് ചെയ്താണ് പതിമൂന്നാം സീഡായ ബെൻസിച്ച് വിജയിച്ചത്. ഡോണ വെകിച്ചാണ് ക്വാർട്ടറിൽ ബെൻസിച്ചിന്റെ എതിരാളി. കഴിഞ്ഞ വർഷം സെറീന വില്ല്യംസിനെ അട്ടിമറിച്ചാണ് ഒസാക്ക തന്റെ കന്നി ഗ്രാൻസ്ലാം കിരീടം സ്വന്തമാക്കിയത്. ഇതോടെ ഡബ്ല്യുടിഎ റാങ്കിൽ ഒന്നാം സ്ഥാനത്തെത്തിയ ഒസാക്ക ജൂൺ വരെ ആ സ്ഥാനം നിലനിർത്തി. പിന്നീട് സ്ഥാനം ബാർട്ടിക്ക് കൈമാറേണ്ടിവന്ന ഒഭാക്ക ഈ ജനുവരിയിൽ ഓസ്ട്രേലിയൻ ഓപ്പൺ നേടിയതോടെയാണ് വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്. Content Highlights:US Open 2019: Naomi Osaka loses to Belinda Bencic in last 16
from mathrubhumi.latestnews.rssfeed https://ift.tt/2ZEv2o0
via
IFTTT
No comments:
Post a Comment