മരട് ഫ്‌ളാറ്റ്: ഹൈക്കോടതിയിലേക്ക് റിട്ട് ഹര്‍ജിയുമായി ഫ്‌ളാറ്റ് ഉടമകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 11, 2019

മരട് ഫ്‌ളാറ്റ്: ഹൈക്കോടതിയിലേക്ക് റിട്ട് ഹര്‍ജിയുമായി ഫ്‌ളാറ്റ് ഉടമകള്‍

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചതിനെ തുടർന്ന് സുപ്രീംകോടതി പൊളിച്ചുമാറ്റാൻ ഉത്തരവിട്ട മരട് ഫ്ളാറ്റുകളുടെ, ഉടമകൾ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകും. മരട് നഗരസഭയ്ക്കെതിരെയാണ് റിട്ട് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകാൻ തയ്യാറെടുക്കുന്നത്. ഈ മാസം 20-നകം ഫ്ളാറ്റ് പൊളിച്ച് നീക്കി റിപ്പോർട്ട് നൽകണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിൽ ഉടമകളോട് ഫ്ളാറ്റുകളിൽനിന്ന് മാറണമെന്നാവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെയാണ് റിട്ട് ഹർജി നൽകാനുള്ള ഉടമകളുടെ നീക്കം. എന്നാൽ ഇതിന്റെ നിയമസാധുത എത്രത്തോളമുണ്ടെന്ന് വ്യക്തമല്ല. ഫ്ളാറ്റ് പൊളിക്കാനുള്ള ഉത്തരവിനെതിരെ ഫ്ളാറ്റ് ഉടമകൾ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നൽകിയിരുന്നു. ഇത് കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. Content Highlights:maradu flat- Flat owners with writ petition to HC


from mathrubhumi.latestnews.rssfeed https://ift.tt/31h4pDh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages