റേഷനില്ല, ചില മേഖലകളിൽ ശമ്പളവുമില്ല; മാഹിയുടെ ‘സുവർണകാലം’ തീരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 18, 2019

റേഷനില്ല, ചില മേഖലകളിൽ ശമ്പളവുമില്ല; മാഹിയുടെ ‘സുവർണകാലം’ തീരുന്നു

മയ്യഴി: സൗജന്യങ്ങൾക്കും ആനുകൂല്യങ്ങൾക്കും പേരുകേട്ട പുതുച്ചേരിയിലും മാഹിയിലും അതെല്ലാം പഴങ്കഥയായി. സാമ്പത്തിക പ്രയാസവും സർക്കാരും ലഫ്. ഗവർണരും തമ്മിലുള്ള അധികാര തർക്കവുമാണിതിനു പിന്നിൽ. സൗജന്യ അരിവിതരണം നിലച്ചിട്ട് ഒരു വർഷത്തിലേറെയായി. അതിനുപകരം സബ്സിഡി തുക അക്കൗണ്ടിലേക്കയക്കാൻ തുടങ്ങിയെങ്കിലും കഴിഞ്ഞ ജനുവരിവരെയുള്ളത് മാത്രമാണ് നൽകിയത്. 2011-ൽ എൻ. രംഗസ്വാമി സർക്കാരിന്റെ കാലത്താണ് 10 കിലോ സൗജന്യ അരി നൽകിത്തുടങ്ങിയത്. 2016-ൽ വി. നാരായണ സാമി അധികാരമേറ്റപ്പോൾ അത് 20 കിലോയാക്കി. പിന്നീടത് ചുവപ്പ് (ബി.പി.എൽ.) കാർഡുടമകൾക്ക് 15 കിലോ അരിയും അഞ്ചുകിലോ ഗോതമ്പും മഞ്ഞ (എ.പി.എൽ.) കാർഡുടമകൾക്ക് അഞ്ച് കിലോ അരിയും അഞ്ച് കിലോ ഗോതമ്പുമാക്കി. കാർഡുടമകളുടെ അക്കൗണ്ടിലേക്ക് പണം അയക്കുന്ന സംവിധാനമാക്കിയതിനുശേഷം 2019 ജനുവരിയിലെ സബ്സിഡി തുക കഴിഞ്ഞദിവസമാണ് അക്കൗണ്ടിലെത്തിയത്. മാഹി എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവ വഴിയായിരുന്നു റേഷൻ കടകളിലേക്ക് അരി വിതരണം ചെയ്തിരുന്നത്. ശമ്പളവുമില്ലസംസ്ഥാനത്തെ ഒട്ടേറെ കോർപ്പറേഷനുകളിലെയും ബോർഡുകളിലെയും ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ട് കാലങ്ങളായി. നാല്പതോളം കോർപ്പറേഷനുകളിലേറെയും പ്രതിസന്ധിയിലാണ്. പാസിക്കിലെ (പോണ്ടിച്ചേരി അഗ്രോ സർവീസ് ആൻഡ് ഇൻഡസ്ട്രിയൽ കോർപ്പറേഷൻ) ജീവനക്കാർക്ക് 39 മാസമായി ശമ്പളം കിട്ടിയിട്ടില്ല. പാപ്സ്കോ (പോണ്ടിച്ചേരി അഗ്രോ പ്രോഡക്റ്റ്സ് ആൻഡ് സർവീസ് കോർപ്പറേഷൻ) യിൽ രണ്ടുവർഷത്തെ ശമ്പളക്കുടിശ്ശികയുണ്ട്. പോണ്ടക്സിൽ 12 മാസത്തെയും ഖാദി ബോർഡിൽ 11 മാസത്തെ കുടിശ്ശികയാണുള്ളത്. അങ്കണവാടി ജീവനക്കാർക്ക് ശമ്പളം കിട്ടിയിട്ട് അഞ്ചുമാസമായി.രാജ്യത്തെല്ലായിടത്തും അങ്കണവാടി ജീവനക്കാരെ ഓണറേറിയം മാത്രം നൽകി നിയമനം നടത്തുമ്പോൾ പുതുച്ചേരിയിൽ സ്ഥിരനിയമനമാക്കിയത് രംഗസ്വാമി സർക്കാരാണ്. അഞ്ചുവർഷം പൂർത്തിയാവുന്ന അങ്കണവാടി ജീവനക്കാരെ സ്ഥിരപ്പെടുത്തുകയായിരുന്നു. ഇതും പ്രതിസന്ധിക്ക് കാരണമായി. ആവശ്യമുള്ളതിന്റെ ഇരട്ടിയിലേറെ ജീവനക്കാരെയാണ് ഓരോ കോർപ്പറേഷനുകളിലും തിരുകിക്കയറ്റിയത്. ഇവയെല്ലാമാണ് കോർപ്പറേഷനുകൾ നഷ്ടത്തിലാവാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.പ്രളയബാധിതർക്കുള്ള സഹായം അനിശ്ചിതത്വത്തിൽമയ്യഴി മേഖലയിൽ പ്രളയദുരിതബാധിതരായി മുന്നൂറോളം കുടുംബങ്ങളുണ്ടെന്നാണ് റവന്യൂവകുപ്പ് സർക്കാരിന് നൽകിയ റിപ്പോർട്ട്. 27 കുടുംബങ്ങളിലെ നൂറോളംപേർ ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്നു. ഇവർക്ക് സഹായധനം ലഭിക്കുന്ന കാര്യത്തിലും ഇതേവരെ നടപടികളായിട്ടില്ല.


from mathrubhumi.latestnews.rssfeed https://ift.tt/30s41QY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages