ന്യൂഡൽഹി:വിദേശ ബാങ്കിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ കുടുംബത്തിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കിലെ നിക്ഷേപത്തെക്കുറിച്ച് വിശദീകരിക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും അവരുടെ മൂന്നുമക്കൾക്കുമാണ് നോട്ടീസ് അയച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ആദായനികുതി വകുപ്പിന്റെ മുംബൈ യൂണിറ്റ് ഈ വർഷം മാർച്ച് 28ന് നോട്ടീസ് നൽകിയെന്നാണ് പത്രം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 12 ന് ഹാജരായി വിശദീകരണം നൽകാനായിആദായനികുതിവകുപ്പ്സിറ്റിങ് ക്രമീകരിച്ചിരുന്നു. 2015 ലെ കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തിൽ പലരാജ്യങ്ങളിലെ ഏജൻസികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നോട്ടീസ്. എച്ച്.എസ്.ബി.സി ബാങ്കിന്റെ ജനീവയിലെ കാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റിലെ നിക്ഷേപത്തിന്റെ ഗുണഭോക്താക്കൾ അംബാനി കുടുംബമാണെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തലെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇത്തരത്തിൽ ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചെന്ന വിവരം റിലയൻസ് കമ്പനിയുടെ വക്താവ് നിഷേധിച്ചു. 2003 നവംബർ അഞ്ചിനാണ് കാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് തുടങ്ങിയത്. ഇതിൽ നിക്ഷേപം നടത്തിയിട്ടുള്ള ഹരിനാരായൺ എന്റർപ്രൈസസിന്റെ വിലാസം മുംബൈയിലേതാണ്. മൂന്നുമാസത്തോളം നീണ്ട ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിന് ഒടുവിലാണ് നോട്ടീസ് നൽകിയത്. 2004 ഫെബ്രുവരി ഒമ്പതിന് 40 കോടി ഡോളർ റിലയൻസ് പോർട്സ് ആൻഡ് ടെർമിനൽസിലേക്ക് നിക്ഷേപമായി ഇവിടെ നിന്ന് എത്തി. എന്നാൽ ഈ നിക്ഷേപം നടത്തിയ കമ്പനിയുടെ പേര് ഓഹരിയുടമകളുടെ പട്ടികയിൽ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ തുക ആത്യന്തികമായി റിലയൻസ് ഇൻഡസ്ട്രീസ് ഹോൾഡിങ്ങ്സിലേക്ക് എത്തുകയും, മുകേഷ് അംബാനി കുടുംബത്തിലെ നാല് പേരാണ് ഇതിന്റെ ഗുണഭോക്താക്കളുമെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തലെന്നും റിപ്പോർട്ടിലുണ്ട്. ഈ കമ്പനിയിലെ ഓഹരിയുടമ സ്വകാര്യ ട്രസ്റ്റായ ഹരിനാരായൺ എന്റർപ്രൈസസാണ്. content highlights: Income tax notice toMukesh Ambani,Nita Ambani
from mathrubhumi.latestnews.rssfeed https://ift.tt/301lO5e
via
IFTTT
No comments:
Post a Comment