കുന്നിക്കോട് (കൊല്ലം) : മദ്യപിച്ച് വാഹനമോടിച്ച പോലീസുകാരന്റെ വൈദ്യപരിശോധന വൈകിപ്പിച്ചെന്ന പരാതിയിൽ കുന്നിക്കോട് എസ്.ഐ.യെ സസ്പെൻഡ് ചെയ്തു. കുന്നിക്കോട് പ്രിൻസിപ്പൽ എസ്.ഐ. എൻ.അശോക്‌കുമാറിനെയാണ് കൊല്ലം റൂറൽ പോലീസ് മേധാവി ഹരിശങ്കർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.കഴിഞ്ഞ 14-ന് രാത്രി ഏഴിന് കമുകുംചേരി ചിറ്റാശ്ശേരിയിലായിരുന്നു സംഭവം. രണ്ടുവർഷമായി മെഡിക്കൽ ലീവിലുള്ള ചക്കുവരയ്ക്കൽ സ്വദേശിയായ പോലീസുകാരൻ ബിജുവിൻറെ വാഹനം വെട്ടിത്തിട്ട സ്വദേശി വിജയൻറെ വാഹനത്തിൽ ഇടിച്ചിരുന്നു. ഇടിച്ച കാർ നിർത്തിയില്ല. പോലീസുകാരൻ വണ്ടി മറ്റൊരാൾക്ക് കൈമാറുകയും ചെയ്തു. പോലീസുകാരൻ മദ്യപിച്ചിരുന്നെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാർ ചൂണ്ടിക്കാണിച്ചെങ്കിലും ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് എസ്.ഐ. സ്വീകരിച്ചതെന്ന് വിജയൻ റൂറൽ എസ്.പി.ക്ക് പരാതി നൽകി. പ്രാഥമികാന്വേഷണത്തിൽ എസ്.ഐ.യുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
from mathrubhumi.latestnews.rssfeed https://ift.tt/2O7qksB
via
IFTTT
No comments:
Post a Comment